മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന കാണക്കാരി രവി അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന കാണക്കാരി രവി (ടി.കെ. രവീന്ദ്രന് നായര്‍, 84) അന്തരിച്ചു. കോട്ടയം പഴയ സെമിനാരി ഭാഗത്ത് മുട്ടത്ത് വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്‍.എസ്.എസ്. പ്രതിനിധി സഭാംഗമാണ്. മാതൃഭൂമി ലേഖകനുമായിരുന്നു. 1963 മുതല്‍ മാതൃഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായ രവി, മാതൃഭൂമിയുടെ ഓഫീസ് വിഭാഗത്തിലും കോട്ടയം, കോഴിക്കോട് യൂണിറ്റുകളിലും ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോട്ടയത്തെ പൊതുരംഗത്ത് തിളക്കമുള്ള വ്യക്തിത്വമായിരുന്ന രവി, മാതൃഭൂമിയുടെ ഏറ്റുമാനൂര്‍ പ്രാദേശിക ലേഖകനായാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് കാണക്കാരിയില്‍ മാതൃഭൂമി ഏജന്‍സിയുമുണ്ടായിരുന്നു. എന്നാല്‍, കോട്ടയത്തെ ഓഫീസായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനകേന്ദ്രം. ലൈനറായും ടെലിപ്രിന്റര്‍ ഓപ്പറേറ്ററായുമൊക്കെ പല തസ്തികകളില്‍ പിന്നീട് പ്രവര്‍ത്തിച്ചിരുന്നു. മന്നത്ത് പത്മനാഭന്റെ നിര്‍ദ്ദേശപ്രകാരം മലയാളി എന്ന പത്രത്തിന്റെ ലേഖകനായി കുറച്ചുനാള്‍ പ്രവര്‍ത്തിച്ചു.
മന്നത്ത് പത്മനാഭന് മാതൃഭൂമി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടത് പ്രകാരമാണ് ഈ മാറ്റമുണ്ടായത്. മാറ്റം നടന്നെങ്കിലും രവിയ്ക്ക് താത്പര്യമില്ലാത്ത കാര്യം മന്നവും മാതൃഭൂമിയും തിരിച്ചറിഞ്ഞതോടെ വേഗം മാത്യഭൂമിയിലേക്കുതന്നെ മടങ്ങി. മാതൃഭൂമി സ്റ്റഡിസര്‍ക്കിളിന്റെ ആദ്യംമുതലുള്ള പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: അംബികാദേവി. മക്കള്‍: എം.ആര്. രാജേഷ് (കനേഡിയന്‍ സോഫ്ട് വെയര്‍ കമ്പനി ഡയറക്ടര്‍, ബെംഗളൂരു), രഞ്ചു സന്തോഷ് (മുംബൈ).
https://www.facebook.com/Malayalivartha
























