നെടുമങ്ങാട് മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ വയോധികന് മരിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

നെടുമങ്ങാട് മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ വയോധികന് മരിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. പൂവത്തൂര്‍ ചുടുകാട്ടിന്‍മുകള്‍ വിഷ്ണുഭവനില്‍ മോഹനന് ആശാരി (62) ആണ് മര്‍ദ്ദനമേറ്റ് തിങ്കളാഴ്ച മരിച്ചത്.
നെടുമങ്ങാട് ചെല്ലാംങ്കോട് നടുവന്തല സ്വദേശി മോഹനന് നായര്‍ (67), ചെല്ലാംകോട് വേണു മന്ദിരത്തില്‍ വേണു (63) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. മുക്കോല ജങ്ഷനില്‍ വച്ചായിരുന്നു അക്രമം നടന്നത്.
ഇരട്ടപ്പേര് വിളിച്ചതിന്റെ പേരിലുള്ള തര്‍ക്കമാണ് സംഘട്ടനത്തിലെത്തിയത്. ഒന്നാം പ്രതിയായ മോഹനന്, മോഹനന് ആചാരിയെ പിടിച്ചുതള്ളി. വെയിറ്റിങ് ഷെഡ്ഡിന്റെ അരച്ചുമരില്‍ വന്നു വീണ മോഹനന് ആചാരിയുടെ കഴുത്തിന്റെയും തലയുടെയും പുറകു ഭാഗത്ത് ശക്തമായ ഇടികിട്ടി. അബോധാവസ്ഥയില്‍ മൂന്ന് മണിക്കൂറോളം മുക്കോലയില്‍ മഴ നനഞ്ഞു കിടന്ന ഇയാളെ വിവരമറിഞ്ഞ ഭാര്യയും മകന് വിഷ്ണുവും ആശുപത്രിയിലെത്തിച്ചു.
മര്‍ദ്ദിച്ചവരുടെ വിവരങ്ങള്‍ മോഹനന് ആശാരി പറഞ്ഞിട്ടുണ്ടായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. പ്രതികളെ കോടതി റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha
























