നിയന്ത്രണം വിട്ട കാര്‍ ഷട്ടറും തകര്‍ത്ത് കടയിലേക്ക് .... എറണാകുളം കോതമംഗലം ടൗണില്‍ വ്യാപാര സ്ഥാപനത്തിലേക്ക് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറി.... ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം

നിയന്ത്രണം വിട്ട കാര്‍ ഷട്ടറും തകര്‍ത്ത് കടയിലേക്ക് .... എറണാകുളം കോതമംഗലം ടൗണില്‍ വ്യാപാര സ്ഥാപനത്തിലേക്ക് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറി.... ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം
കടയുടെ ഷട്ടര്‍ ഉള്‍പ്പെടെ തകര്‍ന്നനിലയിലാണ്. കാറിന്റെ മുന്‍ഭാഗവും അപകടത്തില്‍ തകര്‍ന്നു. മൂന്നാറില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറാണ് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയത്.
കാര്‍ ഇടിച്ചുകയറി കടയുടെ സമീപത്തുള്ള മറ്റൊരു കടയ്ക്കും കേടുപാട് സംഭവിച്ചു. കാര്‍ ഇടിച്ചുകയറുമ്പോള്‍ സമീപത്ത് മറ്റാരുമില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. പരിക്കേല്‍ക്കാതെ കാറിലുണ്ടായവര്‍ രക്ഷപ്പെടുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























