കണ്ണീര്‍ക്കാഴ്ചയായി.... പാലക്കാട് യാക്കര ജങ്ഷനില്‍ ബസിടിച്ച് സ്കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി.... പാലക്കാട് യാക്കര ജങ്ഷനില്‍ ബസിടിച്ച് സ്കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം.കടുന്തുരുത്തി സ്വദേശി തോട്ടത്തില്‍ വീട്ടില്‍ സംഗീത (35) യാണ് മരിച്ചത്. ഇന്ന് രാവിലെ 8.35 ഓടെയായിരുന്നു സംഭവം നടന്നത്.
കോട്ടമൈതാനത്തിനടുത്ത് ബേക്കറിയിലെ ജീവനക്കാരിയായ സംഗീത രാവിലെ കടയിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. യാക്കര ജങ്ഷനില്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയിരുന്ന പാലക്കാട് മീനാക്ഷിപുരം റൂട്ടിലോടുന്ന സ്വകാര്യ ബസിനെ മറികടക്കവേയാണ് ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുകയും സ്കൂട്ടറില്‍ തട്ടുകയുമായിരുന്നു.
സ്കൂട്ടര്‍ മറിഞ്ഞതോടെ സംഗീത ബസിനടിയിലേക്ക് വീഴുകയും ബസിന്റെ പിന്‍ചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. സംഗീതയുടെ ഭര്‍ത്താവ് രാമചന്ദ്രന് യാക്കരയിലെ സി.ഐ. ടി.യു. ലോഡിങ് തൊഴിലാളിയാണ്. രണ്ടു മക്കളുണ്ട്. മൃതദേഹം ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും . സംസ്കാരം വാഴക്കടവ് വാതക ശ്മശാനത്തില്‍ നടക്കും
https://www.facebook.com/Malayalivartha
























