കുട്ടി ട്രെയിനിലിരുന്ന് കരയുകയായിരുന്നു; ഫോട്ടോ എടുത്തപ്പോൾ സംഭവിച്ചത് മറ്റൊന്ന്; പതിമൂന്നുകാരിയെ കണ്ട ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് പതിമൂന്നുകാരിയെ കാണാതായ സംഭവത്തെ നിർണായകമായ മൊഴി പുറത്ത്. പതിമൂന്നുകാരിയെ പറ്റിയുള്ള നിർണായക വിവരം പൊലീസിന് കൈമാറിയത് ഒരു യുവതിയായിരുന്നു . തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ പെൺകുട്ടിയെ കണ്ടുവെന്നാണ് യുവതിയുടെ മൊഴി.
പെൺകുട്ടി ട്രെയിനിൽ യാത്ര ചെയ്യുന്ന ചിത്രവും പൊലീസിന് കൈമാറി. ഉച്ചക്ക് ഒരുമണിയോടെ തമ്പാനൂരിൽ നിന്ന് ട്രെയിനിൽ കയറുമ്പോൾ കുട്ടി ട്രെയിനിലുണ്ടായിരുന്നു. ഈ കുട്ടി കരയുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് കുട്ടിയെ ശ്രദ്ധിച്ചത് . കുട്ടി വിങ്ങിക്കരയുന്നത് പോലെ തോന്നി. ഫോട്ടോ എടുത്തത് തന്നെ കുട്ടിക്ക് ഇഷ്ടമായില്ല എന്ന് മനസിലായി.
കുട്ടിയുടെ കൈയിൽ ബാഗുണ്ടായിരുന്നു. വീട്ടിൽ നിന്നാണ് വന്നതെന്ന് മനസിലായി. പിന്നെ കുട്ടിയുടെ പെരുമാറ്റം കണ്ടപ്പോൾ സ്ഥിരം യാത്രം ചെയ്യുന്ന ഒരാളെപ്പോലെയാണ് തോന്നിയതെന്നും യുവതി പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha
























