ഗുരുതരാവസ്ഥയിലായ ഭര്‍ത്താവിന്റെ ബീജം എടുത്ത് സൂക്ഷിക്കാന്‍ യുവതിയ്ക്ക് അനുമതി നല്കി ഹൈക്കോടതിയുടെ ഉത്തരവ്..

ഗുരുതരാവസ്ഥയിലായ ഭര്‍ത്താവിന്റെ ബീജം എടുത്ത് സൂക്ഷിക്കാനായി യുവതിയ്ക്ക് അനുമതി നല്കി ഹൈക്കോടതിയുടെ ഉത്തരവ്. ഇവര്‍ കുട്ടികളില്ലാത്ത ദമ്പതികളാണ്. ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതിനായി 'അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി'ക്കുവേണ്ടി ഉപയോഗിക്കുന്നതിനായി ബീജം എടുത്തുസൂക്ഷിക്കാനായി ഭാര്യയ്ക്ക് അനുവാദം നല്‍കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഭര്‍ത്താവിന്റെ സമ്മതമില്ലാതെ എ.ആര്.ടി.ആക്ട് പ്രകാരം നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വി.ജി. അരുണ്‍ ആണ് ഭാര്യയുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് ഉത്തരവിട്ടത്.
അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (എആര്‍ടി) റെഗുലേഷന് ആക്ട് പ്രകാരം ഭര്‍ത്താവിന്റെ അനുമതി കൂടാതെ ഭാര്യ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വി.ജി അരുണ്‍ ആണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഭര്‍ത്താവിന്റെ ആരോഗ്യനില ഗുരുതരമാണെന്നും അനുദിനം വഷളാവുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടായിരുന്നു.
ഭര്‍ത്താവിന്റെ രേഖാമൂലമുള്ള സമ്മതം ലഭിക്കുക അസാധ്യമാണെന്നും വിഷയം ഇനിയും വൈകിയാല്‍ കൈവിട്ടുപോകുമെന്നും ഭാര്യയുടെ അഭിഭാഷകര്‍ കോടതിയെ അറിയിക്കുകയായിരുന്നു. മേല്‍പ്പറഞ്ഞ ഘടകങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് വ്യക്തമാക്കി കോടതി .
https://www.facebook.com/Malayalivartha
























