കോട്ടയത്ത് കഴിക്കുന്ന ബണ്ണിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കടത്താന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍....

കോട്ടയത്ത് കഴിക്കുന്ന ബണ്ണിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കടത്താന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍..... ചങ്ങനാശേരി പുഴവാത് കൊട്ടാരച്ചിറ അമ്പാടി ബിജു (24), റെയില്‍വേ സ്റ്റേഷന് ഹൗസിങ് ബോര്‍ഡ് കോളനി തോപ്പില്‍ താഴ്ചയില്‍ ടി എസ് അഖില്‍ (24) എന്നിവരാണു പിടിക്കപ്പെട്ടത്,
ഇന്നലെ രാവിലെ പെരുന്ന രാജേശ്വരി കോംപ്ലക്സ് ജംഗ്്ഷനു സമീപമായിരുന്നു സംഭവം. ബണ്ണിനുള്ളില്‍ 20.9 ഗ്രാം എംഡിഎംഎ പൊതികളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു വച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചങ്ങനാശേരി പൊലീസും ചേര്‍ന്നാണ് യുവാക്കളെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്നു ബസിലാണ് ഇവര്‍ എംഡിഎംഎ കടത്തിക്കൊണ്ടുവന്നതെന്നു പൊലീസ് .
https://www.facebook.com/Malayalivartha
























