ആകാശത്ത് വച്ച് പൈലറ്റിന് റെഡ് സിഗ്നൽ; മുംബൈ – തിരുവനന്തപുരം എയർ ഇന്ത്യ വിമാനം ആ അപകടത്തിലേക്ക്; ഉടനടി പൈലറ്റ് ചെയ്തത്; വിറങ്ങലിച്ച് യാത്രക്കാർ

മുംബൈ – തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിനു ബോംബ് ഭീഷണി. വിമാനം ഉടൻ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി . ലാൻഡിങ്ങിനായുള്ള സുരക്ഷ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു . ബോംബ് ഭീണിയെപ്പറ്റി പൈലറ്റാണ് എയർ ട്രാഫിക്കിനെ അറിയിച്ചത്. ഇതോടെ എമർജൻസി ലാൻഡിങ്ങിന് നിർദേശം നൽകുകയായിരുന്നു.
യാത്രക്കാരെ മുഴുവൻ ഇറക്കിയത് ശേഷം പരിശോധന നടത്തുകയാണ്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത്, യാത്രക്കാരെ ഒഴിപ്പിച്ചു തുടങ്ങി. യാത്രക്കാരെയും ലഗേജും പരിശോധിക്കുന്നുണ്ട് . വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി.മുംബൈയിൽ നിന്നും വ്യാഴാഴ്ച പുലർച്ചെ 5.45നാണ് വിമാനം പുറപ്പെട്ടത്.8.10നായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ 10 മിനിറ്റ് നേരത്തേ ലാൻഡിങ് നടത്തി.
ബോംബ് ഭീഷണിയെപ്പറ്റി പൈലറ്റാണ് എയർ ട്രാഫിക്ക് കൺട്രോളിനെ അറിയിച്ചത്. ഇതോടെ എമർജൻസി ലാൻഡിങ്ങിന് നിർദേശം നല്കുകയായിരുന്നു.ഫോൺവഴിയാണ് ബോംബ് ഭീഷണി വന്നത്. ഫോണിൻ്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടത്തും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha
























