ചക്രവാതചുഴി ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു ; ശനിയാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത് വന്നിരിക്കുകയാണ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
24/08/2024 : കണ്ണൂർ, കാസർഗോഡ്
25/08/2024 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
26/08/2024 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ലക്ഷദീപിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി അറബികടലിൽ കർണാടക ഗോവ തീരത്തു ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു. നിലവിൽ കേരളത്തിന് കാര്യമായ ഭീഷണിയില്ല. ഒറ്റപ്പെട്ട സാധാരണ മഴ സാധ്യത മാത്രം.
ഓഗസ്റ്റ് 24 ഓടെ വടക്കൻ ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത. പ്രഥമിക സൂചന പ്രകാരം ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ കാലവർഷക്കാറ്റ് ചെറുതായി സജീവമാകാൻ സാധ്യതയുള്ളതിനാൽ ഈ മേഖലയിൽ ഓഗസ്റ്റ് 25nuശേഷം കൂടുതൽ മഴ സാധ്യത.
https://www.facebook.com/Malayalivartha
























