ചില അകാദമിക് പാർട്ടി ആപ്പീസ് പരിപ്പുവട സംശയങ്ങൾ ചോയ്ച്ചാൽ സംസ്ഥാന ദ്രോഹി ആക്കരുത്; ആക്ടർ സോണയുടെ കൈവശമുള്ള സിൽമ പ്രിവ്യൂ പാർട്ടി ആപ്പീസ് തിയേറ്ററിൽ ഇട്ടു കണ്ട് റിവ്യൂ ഇടാൻ തീരുമാനിച്ച പവർ ഗ്രൂപ്പ് ഏതാണ്? പരിഹസിച്ച് അഞ്ജു പാർവതി പ്രഭീഷ്

ചില അകാദമിക് പാർട്ടി ആപ്പീസ് പരിപ്പുവട സംശയങ്ങൾ ചോയ്ച്ചാൽ സംസ്ഥാന ദ്രോഹി ആക്കരുത്; പരിഹാസ കുറിപ്പുമായി അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ചില അകാദമിക് പാർട്ടി ആപ്പീസ് പരിപ്പുവട സംശയങ്ങൾ ചോയ്ച്ചാൽ സംസ്ഥാന ദ്രോഹി ആക്കരുത്. കൂടെയുള്ള ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വില കൂടിയ അടിവസ്ത്രങ്ങൾ വാങ്ങിനൽകി ,പിന്നീട് അവരെ അതിടുവിച്ച് , അതിന്റെ മോഡലാക്കി മാറ്റി അതിന്റെ വീഡിയോ എടുത്തുവച്ച ആലപ്പുഴയിലെ സോണ ആക്ടർ അഫിനയിച്ച സിൽമ ഏത്? ആക്ടർ സോണയുടെ കൈവശമുള്ള സിൽമ പ്രിവ്യൂ പാർട്ടി ആപ്പീസ് തിയേറ്ററിൽ ഇട്ടു കണ്ട് റിവ്യൂ ഇടാൻ തീരുമാനിച്ച പവർ ഗ്രൂപ്പ് ഏതാണ്?
ബീഹാറിലെ ഡാൻസ് ബാർ മെയിൻ ലൊക്കേഷൻ ആക്കിയെടുത്ത സിൽമയിലെ മികച്ച പ്രകടനത്തിന് അവാർഡ് നേടിയ സിൽമാ നടൻ ആരാണ്? റെമിമാർട്ടിന്റെ ലഹരിയിൽ രാത്രി സെൽഫി ചിത്രങ്ങൾ അയച്ചു നിദ്രയെ തഴുകുന്ന പ്രമുഖ സിൽമ നടൻ അഭിനയിച്ച സിൽമ ഏത്? മൂന്നാറിൽ പോകാനിഷ്ടമുള്ള, ജൂബാ ഇഷ്ട വസ്ത്രം ആയ സിൽമ നടൻ ആരാണ്? കാട്ടുകോഴികൾ എന്ന സിൽമയിൽ നായകവേഷം ചെയ്ത ആക്ടർ പി കെയുടെ അഭിനയ തീവ്രത അളക്കാൻ നിയമിച്ച കമ്മിറ്റിയിലെ അംഗങ്ങളുടെ പേരെന്താണ്??
കുളി മുറി പരിസരം ഇഷ്ട ലൊക്കേഷൻ ആക്കി സെറ്റ് ചെയ്ത ക്യാമറമാന്മാർ കൂടുതൽ ഉള്ള പാർട്ടിവുഡ് ഏതാണ്? ഇത്രയും വലിയ പാർട്ടി നടന്മാരും അവരുടെ മസാല പ്രകടനങ്ങളും അതിന് കയ്യടി അടിക്കുന്ന അടിമ ഫേൻസും ഉള്ള സമകാലിക കേരളത്തിൽ നിന്നും മറിച്ചൊരു ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രതീക്ഷിച്ചിരുന്നുവോ നിഷ്കളങ്കരേ
https://www.facebook.com/Malayalivartha
























