വിമാനത്തിന്റെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ എഴുതിയ ഭീഷണി സന്ദേശം; തിരുവനന്തപുരം വിമാനത്താവളത്തിലെ ബോംബ് ഭീഷണി വ്യാജമാണെന്ന് പോലീസ്

തിരുവനന്തപുരം വിമാനത്താവളത്തിലെ ബോംബ് ഭീഷണി വ്യാജമാണെന്ന് പോലീസ്. തിരുവനന്തപുരത്തേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ അന്വേഷണം പൊലീസ് ഏറ്റെടുത്തു. വിമാനത്തിന്റെ ശുചിമുറിയിലാണ് ടിഷ്യൂ പേപ്പറിൽ എഴുതിയ ഭീഷണി സന്ദേശം കണ്ടത്.
തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ റൂമിനെ വിവരം അറിയിച്ചു. പിന്നാലെ വിമാനം സുരക്ഷിതമായി ലാൻ്റ് ചെയ്തു. വിശദമായി പരിശോധിച്ചു. യാത്രക്കാരെ ഇറക്കിയ ശേഷമായിരിന്നു പരിശോധന നടത്തിയത്.ബോബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ലാൻഡിംഗിന് കൂടുതൽ സുരക്ഷ ശക്തമാക്കി.
മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന എ ഐ സിക്സ് ഫൈവ് സെവൻ എന്ന വിമാനമാണ് ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തിയത്. രാവിലെ ഏഴരയോടുകൂടി എത്തിയ വിമാനം ഉടൻതന്നെ ഐസൊലേഷൻ മാറ്റുകയായിരുന്നു. പൈലറ്റിന് ലഭിച്ച ഒരു ഫോൺകോളിന്റെ അടിസ്ഥാനത്തിലാണ് ബോംബ് വിമാനത്തിൽ ഉണ്ടെന്ന് അധികൃതർ ആദ്യം സംശയിച്ചത്.പൈലറ്റി ന്റെ സന്ദേശത്ത തുടർന്ന് അടിയന്തര ലാൻഡിങ്ങിനുള്ള സംവിധാനങ്ങൾ ചെയ്തു
https://www.facebook.com/Malayalivartha
























