ആരോപണത്തിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ സുരേഷ് ഗോപി പ്രതികരിക്കണമെന്നാണ് ശ്രീമതി സാറാ ജോസഫിന്റെ വാദം; അതെന്താ അമ്മയിലെ മന്ത്രി ഉൾപ്പടെയുള്ള മറ്റ് രണ്ട് ജനപ്രതിനിധികൾ പ്രതികരിക്കണമെന്ന് പറയാത്തത്; തുറന്നടിച്ച് സന്ദീപ് വാചസ്പതി

ആരോപണത്തിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ സുരേഷ് ഗോപി പ്രതികരിക്കണമെന്നാണ് ശ്രീമതി സാറാ ജോസഫിന്റെ വാദം. അതെന്താ അമ്മയിലെ മന്ത്രി ഉൾപ്പടെയുള്ള മറ്റ് രണ്ട് ജനപ്രതിനിധികൾ പ്രതികരിക്കണമെന്ന് പറയാത്തതെന്ന് ചോദിക്കുന്നില്ല. തുറന്നടിച്ച് സന്ദീപ് വാചസ്പതി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
ആരോപണത്തിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ സുരേഷ് ഗോപി പ്രതികരിക്കണമെന്നാണ് ശ്രീമതി സാറാ ജോസഫിന്റെ വാദം. അതെന്താ അമ്മയിലെ മന്ത്രി ഉൾപ്പടെയുള്ള മറ്റ് രണ്ട് ജനപ്രതിനിധികൾ പ്രതികരിക്കണമെന്ന് പറയാത്തതെന്ന് ചോദിക്കുന്നില്ല. ഈ ചോദ്യം നേരിടാൻ പോലുമുള്ള യോഗ്യത ആ രണ്ടു പേർക്കും ഇല്ലെന്ന് അറിയാവുന്നത് കൊണ്ടാണോ, അതോ അവരുടെ പ്രതികരണത്തിന് പുല്ലു വില പോലും സമൂഹം നൽകില്ലെന്ന് മനസിലാക്കിയിട്ടാണോ?
എന്തായാലും സംഗതി കൊള്ളാം. ബിജെപിക്കാരന്റെ പ്രതികരണത്തിന് മാത്രമാണ് വില എന്ന ആ തിരിച്ചറിവുണ്ടല്ലോ? അത് പ്രായമെത്തിയപ്പോൾ ഉണ്ടായ പക്വതയുടെ ലക്ഷണമായി കാണാനാണ് ആഗ്രഹം. അല്ലാതെ കമ്മ്യൂണിസ്റ്റ് അടിമത്വത്തിന്റെ ബഹിർസ്പുരണമായി കാണുന്നില്ല.
https://www.facebook.com/Malayalivartha
























