അന്വേഷണത്തിനൊടുവില്‍.... കാണാതായ മലപ്പുറം പൂക്കോട്ടൂര്‍ ആരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ മുസ്തഫ മരിച്ചനിലയില്‍....

അന്വേഷണത്തിനൊടുവില്‍.... കാണാതായ മലപ്പുറം പൂക്കോട്ടൂര്‍ ആരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ മുസ്തഫ(55) മരിച്ചനിലയില്‍. ചാലിയാറില്‍ നിന്ന് ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മുതല്‍ അദ്ദേഹത്തെ കാണാനില്ലായിരുന്നു.
മുസ്തഫയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കിയിട്ടുണ്ടായിരുന്നു. തുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുസ്തഫയുടെ അവസാന മൊബൈല്‍ ലൊക്കേഷന്‍ ചെറുവണ്ണൂരിലാണ് എന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് ഇത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ മുസ്തഫയുടെ ചെരുപ്പും സ്കൂട്ടറും ഫറോക്ക് പഴയപാലത്തിനു സമീപം കണ്ടെത്തി.
അതിനുശേഷം നടത്തിയ അന്വേഷണത്തില്‍ മുസ്തഫ പഴയപാലത്തിലൂടെ നടന്നുപോകുന്നതായി കണ്ടിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ ബുധനാഴ്ച തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെയാണ് ഇന്നലെ മൃതദേഹം ചാലിയാറില്‍നിന്ന് കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha
























