ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു.... സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ ലഭ്യമാകും.... നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്രപ്പെട്ട ശക്തമായ മഴ ലഭിക്കും. മദ്ധ്യ വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴ ലഭിക്കുക. ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി മദ്ധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടകഗോവ തീരത്തിന് മുകളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. ഇതുകൂടാതെ നാളെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടും.
ഇതിന്റെ ഫലമായാണ് മഴ. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കേരള തീരത്ത് ശക്തമായ തിരമാല മൂലം കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. ഇവിടങ്ങളില്‍ മത്സ്യബന്ധനവും പാടില്ല. സംസ്ഥാനത്ത് അടുത്ത് രണ്ട് ദിവസം മലയോര മേഖലയില്‍ ശക്തമായ കാറ്റിനും സാധ്യതയേറെയാണ്.
"
https://www.facebook.com/Malayalivartha
























