വികസന കാര്യത്തിൽ സർക്കാർ രാഷ്ട്രീയം നോക്കില്ല; ക്രിയാത്മകമായ നിർദ്ദേശങ്ങൾ ആരു മുന്നോട്ടു വെച്ചാലും സർക്കാർ പിന്തുണയ്ക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

വികസന കാര്യത്തിൽ സർക്കാർ രാഷ്ട്രീയം നോക്കില്ലെന്നും ക്രിയാത്മകമായ നിർദ്ദേശങ്ങൾ ആരു മുന്നോട്ടു വെച്ചാലും സർക്കാർ പിന്തുണയ്ക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വെള്ളായണി കാക്കാമൂല - പൂങ്കുളം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വെള്ളായണി പാലം പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
രണ്ടുവർഷമാണ് വെള്ളായണി പാലത്തിൻ്റെ നിർമ്മാണ കാലാവധി. സമയബന്ധിതമായി ഇത് പൂർത്തിയാക്കും. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ അഞ്ചുവർഷംകൊണ്ട് 100 പാലങ്ങൾ നിർമ്മിക്കാൻ ആയിരുന്നു തീരുമാനം. രണ്ടേമുക്കാൽ വർഷം കൊണ്ട് തന്നെ ഇത് സാധിച്ചു. 50 ശതമാനം പൊതുമരാമത്ത് റോഡുകൾ ബിഎംബിസി നിലവാരത്തിൽ ആക്കാൻ ആയിരുന്നു തീരുമാനം. മൂന്നും വർഷം കൊണ്ടുതന്നെ ഈ ലക്ഷ്യവും പൂർത്തീകരിച്ചു.
പശ്ചാത്തല വികസനത്തിൽ കോവളം മണ്ഡലത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. മണ്ഡലത്തിലെ 159 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളിൽ 99 കിലോമീറ്ററും ബിഎംബിസി നിലവാരത്തിൽ ആക്കി. വെള്ളായണിയിലെ റോഡിൻറെ അറ്റകുറ്റപ്പണികൾക്കായി 25 ലക്ഷം രൂപ അനുവദിച്ചു എന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























