കുറ്റം നിഷേധിച്ച് കേഡല്‍.... വിചാരണ നവംബര്‍ 13ന് ആരംഭിക്കും

കുറ്റം നിഷേധിച്ച് പ്രതിയായ കേഡല്‍ ജിന്സണ് രാജ.കേസില്‍ വിചാരണ നവംബര്‍ 13ന് ആരംഭിക്കും. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന പ്രതി വിചാരണ നേരിടാന്‍ പാകത്തിനു മാനസികനില കൈവരിച്ചെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കോടതി പ്രതിയെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചതും പ്രതി കുറ്റം നിഷേധിച്ചതും. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് കേസ് പരിഗണിച്ചത്.
നന്തന്‍കോട് ക്ലിഫ് ഹൗസിനു സമീപം ബെയില്സ് കോമ്പൗണ്ട് 117ല്‍ ഡോ. ജീന്‍ പദ്മ, ഭര്‍ത്താവ് റിട്ട. പ്രൊഫ. രാജ തങ്കം, മകള്‍ കരോലിന്, ഡോക്ടറുടെ ബന്ധു ലളിത എന്നിവരെയാണ് ഡോക്ടറുടെ മകനായ കേഡല്‍ ജിന്സണ് രാജ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന് കേസ്.
ഓസ്ട്രേലിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കംപ്യൂട്ടര്‍ പഠനം പൂര്‍ത്തിയാക്കി 2009ല്‍ നാട്ടില്‍ എത്തിയയാളാണ് പ്രതിയായ കേഡല്‍ ജിന്സണ് രാജ. ആത്മാവിനെ സ്വതന്ത്രസഞ്ചാരത്തിനു വിടാനുള്ള ആസ്ട്രല്‍ പ്രൊജക്ഷന് എന്ന പൈശാചിക രീതി പരീക്ഷിച്ചുനോക്കിയതാണെന്ന് കേഡല്തന്നെ പോലീസിനോടു സമ്മതിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























