തര്‍ക്കത്തിനൊടുവില്‍ വെടിവയ്പ്പ്... ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് ഗുരുതര പരുക്ക്

തര്‍ക്കത്തിനൊടുവില്‍ വെടിവയ്പ്പ്... വീട്ടില്‍ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് ഗുരുതര പരുക്ക്. മൂവാറ്റുപുഴ കടാതിയില്‍ വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്. കടാതി മംഗലത്ത് വീട്ടില്‍ ബന്ധുക്കളായ നവീനാണ് വെടിയേറ്റത്. നവീനും ബന്ധുവായ കിഷോറും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കിഷോര്‍ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവയ്ക്കുകയായിരുന്നു.
വയറിനു വെടിയേറ്റ നവീന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നവീനെ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. കിഷോര്‍ കഴിഞ്ഞ ദിവസമാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. നവീനും കിഷോറും തമ്മില്‍ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍.
"
https://www.facebook.com/Malayalivartha
























