വാക്കുതര്‍ക്കത്തിനൊടുവില്‍... മീന്‍ നല്‍കാത്ത വിരോധം മൂലം മത്സ്യക്കച്ചവടക്കാരനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി...

മീന്‍ നല്‍കാത്ത വിരോധം മൂലം മത്സ്യക്കച്ചവടക്കാരനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി. മുനമ്പം മിനി ഫിഷിംഗ് ഹാര്‍ബറിലെ മത്സ്യ കച്ചവടക്കാരനായ മുനമ്പം കടുങ്ങി വീട്ടില്‍ ജനാര്‍ദ്ദനന്റെ മകന് ബാബു (57) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുനമ്പം സ്വദേശി പ്രവീണ്‍ എന്നയാളെ നാട്ടുകാര്‍ പിടികൂടി മുനമ്പം പോലീസില്‍ എല്പ്പിക്കുകയായിരുന്നു.
ഇന്ന് രാവിലെ 9.45 നാണ് സംഭവം. ഹാര്‍ബറില്‍ നിത്യവുമെത്തി ബോട്ടുകളില്‍ നിന്നും മറ്റും കറിക്ക് എന്ന പേരില്‍ മീന്‍ വാരിയെടുക്കുന്ന പ്രതി ഇന്ന് രാവിലെയും മിനി ഹാര്‍ബറില്‍ മീന്‍ വാരിയെടുക്കാന്‍ എത്തിയിരുന്നത്രേ. ഇതിനിടെ ബാബു വാങ്ങിയിട്ടിരുന്ന മീന്കൂട്ടത്തില്നിന്നു പ്രതി മീന്‍ എടുക്കാന്‍ തുനിഞ്ഞത് ബാബു തടയുകയും വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തതായി ദൃക്സാക്ഷികള്‍ . തുടര്‍ന്ന് കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് പോയ ബാബുവിന്റെ വീട്ടിലെത്തി പ്രതി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വീടിനകത്ത് നിന്നിരുന്ന ബാബുവിന്റെ കഴുത്തിനു കുത്തുകയുമായിരുന്നുവെന്നു പറയുന്നു.
വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയവര്‍ ബാബുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മൃതദേഹം പറവൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























