ഹേമ കമ്മിറ്റി റിപ്പോർട്ട് പെട്ടെന്ന് വിവാദമായതെങ്ങനെ? എന്തായിരുന്നു പിണറായിയുടെ ഗൂഢലക്ഷ്യം ?

വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ നിന്നും സർക്കാർ പിൻവാങ്ങി. കേരളം ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പോയതോടെയാണ് സർക്കാർ പിൻവാങ്ങിയത്. പുനരധിവാസത്തിന് പകരം സർക്കാരിന് പണത്തിൽ കണ്ണ് വന്നു തുടങ്ങിയതോടെയാണ് പുനരധിവാസം താളം തെറ്റിയത്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പിണറായി സർക്കാർ പിന്തുടരുന്ന പതിവ് തന്ത്രം തന്നെയാണ് ഇക്കുറിയും പയറ്റുന്നത്. സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി വയനാട് സഹായത്തിലൂടെ മറികടക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്.
സർക്കാരിന് അപ്രിയമായ വിവാദങ്ങളുണ്ടാകുമ്പോൾ അത് മറികടക്കാൻ മറ്റേതെങ്കിലും വിവാദം ഉണ്ടാക്കുന്നത് സർക്കാരിനെ നയിക്കുന്ന പബ്ളിക് റിലേഷൻസ് ടീമിന്റെ തന്ത്രമാണ്.വയനാട് പുനരധിവാസം പാളുന്നു എന്ന തരത്തിലുള്ള വാർത്തകൾ മാധ്യമങ്ങൾ നൽകി തുടങ്ങിയതോടെയാണ് ഹേമ കമ്മിറ്റി റിപോർട്ട് പൊടുന്നനെ വിവാദമാക്കിയത് . അതോടെ വയനാട് വിട്ട് മാധ്യമങ്ങൾ കിടപ്പറ രഹസ്യങ്ങളിലേക്ക് മാറി.
വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നുവെന്നാണ് സർക്കാർ പറയുന്നത് . 119 പേരെയാണ് നിലവിൽ കണ്ടെത്താനുള്ളത്. തെരച്ചിൽ സംഘത്തിൽ ആളുകളെ വെട്ടിക്കുറച്ചത് കാരണം രക്ഷാ പ്രവർത്തനം മന്ദഗതിയിലാണ്. വയനാട്ടിൽ ഇപ്പോഴും ഇടവിട്ട് മഴ പെയ്യുന്നതിനാൽ ജാഗ്രത തുടരുന്നുണ്ട്. അതേസമയം ക്യാമ്പുകളിൽ 97 കുടുംബങ്ങൾ തുടരുകയാണ്. ഇതുവരെ 630 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. സർക്കാർ പതിയെ പിൻവാങ്ങിയതോടെ പ്രതിസന്ധിയിലായത് പുനരധിവസിക്കപ്പെടാത്ത
പാവപ്പെട്ടവരാണ്.
തെരച്ചിലിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും ചുമതലയുണ്ടായിരുന്ന നോഡൽ ഓഫീസർ വിഷ്ണുരാജ് വയനാട് വിട്ടിട്ട് ഒരാഴ്ചയായി. സന്നദ്ധ പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കിയിരുന്ന കമ്മ്യൂണിറ്റി കിച്ചനും പൂട്ടിയിട്ട് ഒരാഴ്ചയായി . ദുരന്തമുഖത്ത് ഇപ്പോഴും ബാക്കിയുള്ള സേനാ വിഭാഗങ്ങൾക്ക് ഹോട്ടലിൽ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്. രണ്ടുദിവസം കൂടി ഭക്ഷണം മതി എന്നാണ് അവർക്ക് കിട്ടിയ അറിയിപ്പ്. എന്നാൽ എൻഡിആർഎഫിന് വിടുതൽ രേഖ നൽകിയിട്ടുമില്ല. ഡിഎൻഎഫലങ്ങൾ കിട്ടിത്തുടങ്ങി എന്ന് പലതവണ മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ പറഞ്ഞിരുന്നുവെങ്കിലും, മൃതദേഹം തിരിച്ചറിഞ്ഞതായി വ്യക്തമാക്കിയിട്ടില്ല. ബന്ധുക്കളുടെ സാമ്പിളുമായി ഒത്തു നോക്കിയുള്ള ഫലം വൈകുന്നു. കൂടുതൽ മൃതദേഹമോ ശരീരഭാഗങ്ങളോ കിട്ടിയ ചാലിയാർ തീരം, സൂചിപ്പാറ വനമേഖല എന്നിവിടങ്ങളിലും തെരച്ചിൽ നിർത്തി.എന്നാൽ തിരച്ചിൽ നിർത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദമാക്കിയത് വയനാട് വാർത്തകളിൽ നിന്നും മുക്കാൻ വേണ്ടി മാത്രമാണ്.
വയനാട് പുനരധിവാസത്തിനായി ചെലവാക്കാന്‍ സര്‍ക്കാര്‍ പറയുന്ന കണക്കുകള്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതെന്ന് ആക്ഷേപം ഉയർന്നു. പുനരധിവാസത്തിന് വേണ്ടിവരുന്നതായി സര്‍ക്കാര്‍ പറയുന്ന തുക യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് കണക്കുകള്‍ നിരത്തി വ്യക്തമാക്കുന്നത്. സാലറി ചലഞ്ച് ഉൾപ്പെടെ വരാനിരിക്കെ വയനാടിന്റെ രക്തം ഊറ്റി കുടിക്കുന്ന ഒന്നായി സർക്കാർ മാറിയിരിക്കുന്നു.
729 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. ഓരോ കുടുംബത്തിനും ഒരുകോടി രൂപ വീതം നല്കിയാലും 729 കോടി മതിയെന്ന് മാധ്യമങ്ങള്‍ പറയുന്നു. അടിയന്തര പുനരധിവാസത്തിന് 2000 കോടി വേണമന്നാണ് സര്‍ക്കാര്‍ പറയുന്നത്. കൂടാതെ മൊത്തത്തിലുള്ള അതിജീവന പാക്കേജായി അതിന്റെ നാലിരട്ടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഇത് എന്തിനാണെന്നാണ് ചോദ്യം. ബി ജെ പി ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ ഇതിനെ ചോദ്യം ചെയ്യുന്നു.
വസ്തു വാങ്ങി വീട് വയ്‌ക്കുക, വീട്ടുപകരണങ്ങള്‍, വരുമാനമാര്‍ഗം ഒരുക്കല്‍ തുടങ്ങിയവയാണ് അടിയന്തര ആവശ്യങ്ങള്‍. ക്ഷീര മേഖലയില്‍ 68.13 ലക്ഷത്തിന്റ നഷ്ടമെന്നാണ് സര്‍ക്കാര്‍ കണക്ക്. 2.5 കോടി രൂപയുടെ നഷ്ടമാണ് മൃഗ സംരക്ഷണ മേഖലയില്‍ ഉണ്ടായത്. ഇത് രണ്ടുംകൂടി മൂന്നുകോടിയില്‍ താഴെയാണ്. അങ്ങനെ നോക്കിയാല്‍ തന്നെ കൃഷി നാശത്തിന്റെയും കന്നുകാലികളുടെ നാശത്തിന്റെയും നഷ്ടപരിഹാരം തുടങ്ങിയവയ്‌ക്ക് എല്ലാം കൂടി ഒരു കുടുംബത്തിന് ഒരുകോടിയിലധികം മതിയാകുമെന്നാണ് ചര്‍ച്ച.
സര്‍ക്കാര്‍ പറയുന്നതു പോലെ ടൗണ്‍ഷിപ്പ് ഒരുക്കുകയാണെങ്കില്‍പ്പോലും 2000 കോടി എന്തിനാണെന്നാണ് സാമ്പത്തിക വിദഗ്ധരും ചോദിക്കുന്നത്. ഇപ്പോള്‍ത്തന്നെ നിരവധി സംഘടനകളും വ്യക്തികളും ഭൂമിയും വീടും നല്കാമെന്ന് വാഗ്ദാനം നല്കിയിട്ടുണ്ട്. ഇതുവരെ പുറത്തുവന്ന കണക്കനുസരിച്ച് തന്നെ വീടുകള്‍ ആയിരത്തോട് അടുക്കുന്നു. അപ്പോള്‍ വീട് നിര്‍മാണ ചെലവ് സര്‍ക്കാരിന്റെ ചുമലിലില്ല. ടൗണ്‍ഷിപ്പിന് ആവശ്യമായ ഭൂമി നല്കാമെന്ന് ചില വ്യക്തികളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
വീട്ടുപകരണങ്ങള്‍ വാഗ്ദാനം ചെയ്തവരുമുണ്ട്. 197.5 കോടി രൂപ ഇന്നലെ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിയിട്ടുമുണ്ട്. റോഡും പാലവും കുടിവെള്ളവും വൈദ്യുതിയും ഒരുക്കുക മാത്രമാണ് സര്‍ക്കാരിന്റെ മുന്നിലുള്ള ചെലവ്. അതിന് 2000 കോടിയെന്തിന് എന്നാണ് സാമ്പത്തിക വിദഗ്ധരും ചോദിക്കുന്നത്.
സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത് പ്രാഥമിക നിഗമനത്തില്‍ 1200 കോടിയുടെ നഷ്ടമെന്നാണ്. 1055 വീടുകള്‍ വാസയോഗ്യമല്ലാതായി. 231 പേര്‍ മരിച്ചു. 128 പേരെ കാണാതായി. നാല് പാലം, 209 കടകള്‍, 100 മറ്റ് കെട്ടിടങ്ങള്‍, 1.5 കിലോമീറ്റര്‍ റോഡ്, 626 ഹെക്ടര്‍ കൃഷിഭൂമി എന്നിവ നഷ്ടമായി എന്നാണ് ഹൈക്കോടതിയെ അറിയിച്ചത്. ഇവയുടെ പുനര്‍ നിര്‍മാണ കണക്ക് നോക്കിയാലും സര്‍ക്കാരിന്റെ മുന്നിലുള്ള സഹായ വാഗ്ദാനങ്ങള്‍ മാത്രം മതിയാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്രയധികം തുക വയനാട്ടിൽ നിന്നും ശേഖരിക്കാൻ ഒരുങ്ങുമ്പോൾ വയനാട്ടുകാരോട് കുറച്ചു കൂടി കരുണ കാണിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്.
ചൂരൽ മലയിലെ വ്യാപാരസ്ഥാപനങ്ങൾ വൃത്തിയാക്കുന്നതാണ് ഇപ്പോൾ സജീവമായി നടക്കുന്നത്. അവർക്കുള്ള ഭക്ഷണമടക്കം ഒരുക്കുന്നത് വ്യാപാരികളാണ്. ആദ്യത്തെ രണ്ടാഴ്ച സജീവമായിരുന്ന മന്ത്രിസഭ ഉപസമിതിയിലെ അംഗങ്ങൾ ഓഗസ്റ്റ് 15ന് ശേഷം ജില്ലയിലെ ദുരന്തബാധിത പ്രദേശത്ത് എത്തിയിട്ടില്ല. താൽക്കാലിക പുനരധിവാസം ഇനിയും പൂർത്തിയാക്കാൻ ഉണ്ട്. സ്കൂളുകൾ തുറക്കാനും വൈകുന്നു. തീർപ്പു വേണ്ട ഒരുപാട് വിഷയങ്ങൾ അനന്തമായി നീളുകയാണ്. മോഹന വാഗ്ദാനങ്ങൾ നൽകിയവരെയൊന്നും കാണാനില്ല.
അതേസമയം, വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുമെന്ന് മുസ്ലീം ലീഗ് അറിയിച്ചു. ഒന്നര കോടി രൂപയുടെ ആവശ്യ വസ്തുക്കളുടെ സഹായം കളക്ഷൻ സെൻ്ററുകൾ വഴി ലീഗിന് ലഭിച്ചുവെന്ന് മുസ്ലിം ലീഗ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 27 കോടി രൂപയോളം രൂപ വയനാടിനായി സമാഹരിച്ചതായും ലീഗ് നേതാക്കൾ അറിയിച്ചു. അതായത് സർക്കാരിനെക്കാളും ക്രീയാത്മകമായി ഇടപെടുന്നത് ഇത്തരം സംഘടനകളാണ്.
അടിയന്തര സാമ്പത്തിക സഹായമായി 15,000 രൂപ വീതം വെള്ളിയാഴ്ച മുതൽ ഓരോ കുടുംബത്തിനും നൽകും. 40 കച്ചവടക്കാർക്ക് 50,000 രൂപ വീതം നൽകും. സർക്കാർ പട്ടികയിൽ ഉള്ളവർക്ക് ആണ് ലീഗ് സഹായം നൽകുക. തൊഴിൽ മാർഗമായ ജീപ്പ് നഷ്ടപ്പെട്ടവർക്ക് ജീപ്പ് വാങ്ങി നൽകും, 100 വീടുകൾ നിർമിക്കും, 8 സെൻ്റ് സ്ഥലവും 1,000 സ്ക്വയർ ഫീറ്റ് വീടും, 691 കുടുംബങ്ങൾക്ക് തുകയും നൽകും. ദുരിത ബാധിത മേഖലയിൽ ഉള്ള ഉദ്യോഗാർത്ഥികൾക്ക് യുഎഇയിലെ വിവിധ കമ്പനികളിൽ തൊഴിൽ നൽകും. ഇതിനായി 55 അപേക്ഷകളിൽ നിന്ന് 48 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം കാലതാമസമില്ലാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. 75 സർക്കാർ ക്വാർട്ടേഴ്സ് താമസ യോഗ്യമാക്കി, 83 കുടുംബത്തിന് ഇവിടെ താമസിക്കാം. 219 കുടുംബം ഇപ്പോഴും ക്യാമ്പിലാണ്. കൂടുതൽ വീടുകൾ കണ്ടെത്തി പുനരധിവാസം വേഗത്തിലാക്കുമെന്നും വിദഗ്ധരുമായും ജനപ്രതിനിധികളുമായി പുനരധിവാസ നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കാര്യമായ നടപടികളൊന്നും നടന്നിട്ടില്ല.
ദുരിത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങള്‍ ശേഖരിച്ച ശേഷമാണ്, പുനരധിവാസ പദ്ധതിക്ക് അന്തിമ രൂപം നല്‍കുക. ദുരന്ത ബാധിത മേഖലയില്‍ 729 കുടുംബങ്ങളായിരുന്നു ക്യാമ്പുകളില്‍ ഉണ്ടായിരുന്നത്. നിലവില്‍ 219 കുടുംബങ്ങളാണ് ക്യാമ്പുകളില്‍ കഴിയുന്നു. മറ്റുള്ളവര്‍ വാടക വീട് കണ്ടെത്തി അങ്ങോട്ടേക്കോ കുടുംബ വീടുകളിലേക്കോ മാറിയിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വാടക നല്‍കും.ഇതൊക്കെയാണ് സർക്കാരിന് മുന്നിലുള്ള പദ്ധതി. എന്നാൽ ഇതെത്ര മാത്രം വിജയിക്കുമെന്ന് കണ്ടറിയണം. കാരണം സർക്കാർ ഇപ്പോൾ വയനാട്ടിലില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കൊതിയും നുണയും മാധ്യമങ്ങൾക്ക് അല്പാല്പം ചോർത്തി നൽകുന്നത് സി.എം. ഒ ആണ്. എല്ലിൻ കഷണങ്ങൾ എറിഞ്ഞുകൊടുത്ത് മാധ്യമങ്ങളെ വറുതിയിലാക്കുക എന്നതാണ് നയം. ഇനിയും ഇത് തുടർന്നു കൊണ്ടേയിരിക്കും. മാധ്യമങ്ങൾക്കും ഇതിൽ സന്തോഷമാണ്. ഏറെനാളായി ട്രാജഡി മാത്രം വായിച്ചും കണ്ടും കൊണ്ടിരുന്ന കാണികൾക്ക് മുന്നിൽ അഡൾസ് ഒൺലി പടങ്ങൾ പോലെ ചിലതൊക്കെ ഇട്ടു നൽകിയാൽ കച്ചവടം പൊടിപൊടിക്കും.
https://www.facebook.com/Malayalivartha
























