ബാര്‍ക് റേറ്റിംഗിലും കുതിപ്പും കിതപ്പും.... റിപ്പോര്‍ട്ടര്‍ ടിവി, ഏഷ്യാനെറ്റിനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തിയതാണ് പുതിയ റേറ്റിംഗ് വാര്‍ത്ത... റിപ്പോര്‍ട്ടര്‍ ഒന്നാം സ്ഥാനത്തുള്ള 24 ന്യൂസിനെ മറിച്ചിടുമോ?

ബാര്‍ക് റേറ്റിംഗിലും കുതിപ്പും കിതപ്പും തുടരുകയാണ്. അതായത് മത്സരം മുറുകുകയാണ്. റിപ്പോര്‍ട്ടര്‍ ടിവി, ഏഷ്യാനെറ്റിനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തിയതാണ് പുതിയ റേറ്റിംഗ് വാര്‍ത്ത. അതേസമയം, റിപ്പോര്‍ട്ടര്‍ ഒന്നാം സ്ഥാനത്തുള്ള 24 ന്യൂസിനെ മറിച്ചിടുമോ എന്നതാണ് പുതിയ ആകാംക്ഷ.കഴിഞ്ഞ രണ്ടാഴ്ചകളില്‍ ഏഷ്യാനെറ്റിനെ മറികടന്ന് 24 ന്യൂസ് ഒന്നാമത് എത്തിയപ്പോള്‍ അധികം വൈകാതെ തന്നെ ഏഷ്യാനെറ്റിനെ മൂന്നാമതാക്കി റിപ്പോര്‍ട്ടര്‍ മുന്നേറ്റം നടത്തുമെന്ന വിലയിരുത്തല്‍ വന്നിരുന്നു. ഈയാഴ്ച അതുസംഭവിച്ചു.
അടുത്തയാഴ്ചയോ അതിന്റെ പിന്നത്തെ ആഴ്ചയോ 24 ന്യൂസിനെ പിന്നിലാക്കി റിപ്പോര്‍ട്ടര്‍ ഒന്നാമത് എത്താനും സാധ്യതയുണ്ട്.157.3 പോയിന്റോടെയാണ് 24 ന്യൂസ് ഒന്നാമത് എത്തിയിരിക്കുന്നത്. 149.1 പോയിന്റോടെ റിപ്പോര്‍ട്ടര്‍ ടിവി രണ്ടാമതും ഏഷ്യാനെറ്റ് ന്യൂസ് 147.6 പോയിന്റോടെ മൂന്നാമതുമാണ്. 72.8 പോയിന്റോടെ മനോരമ ന്യൂസ് നാലാമതും 65 പോയിന്റോടെ മാതൃഭൂമി അഞ്ചാമതുമാണ്.
25 പോയിന്റുകള്‍ നേടി കൈരളി ആറാമതും 24.8 പോയിന്റോടെ തൊട്ടുപിറകില്‍ ന്യൂസ് 18 നുമാണ്. 23.2 പോയിന്റോടെ ജനം എട്ടാമതും 16.5 പോയിന്റോടെ മീഡിയ വണ്‍ ഒമ്പതാമതുമാണ്. കഴിഞ്ഞ രണ്ടാഴ്ച്ച മുന്‍പുവരെ ഏഷ്യാനെറ്റ് ആയിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്.വാര്‍ത്താ അവതരണ രീതിയില്‍ വലിയ പൊളിച്ചെഴുത്ത് നടത്തിയതോടെയാണ് 24 ന്യൂസ് ഒന്നാമതേക്ക് കുതിച്ചത്.
https://www.facebook.com/Malayalivartha
























