മന്ത്രിസ്ഥാനം തിരിച്ചെടുത്താൽ സന്തോഷമെന്ന സുരേഷ് ഗോപിയുടെ പരാമർശത്തില്‍.. ബിജെപി കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയിൽ.. സിനിമ ചെയ്യാൻ സുരേഷ് ഗോപിക്ക് അനുവാദം നൽകിയേക്കില്ല..തീരുമാനം വരുമോ..?

കൈവിട്ട ആയുധവും വാ വിട്ട വാക്കും രണ്ടും തിരിച്ചെടുക്കാൻ സാധിക്കില്ല എന്നുള്ള എപിക് ഡയലോഗ് ആറാം തമ്പുരാൻ എന്ന സിനിമയിൽ മോഹൻലാൽ പറഞ്ഞിട്ടുള്ളതാണ്. ഇന്നും ആ ഡയലോഗ് നമ്മുക്കിടയിൽ എല്ലാം വളരെ സുപരിചിതമാണ്. പക്ഷെ ഇന്നത്തെ സാഹചര്യത്തിൽ അത് ഏറ്റവും കൂടുതൽ യോജ്യമായിരിക്കുന്നത് കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കാണ്. കാരണം പറഞ്ഞു പോയ വാക്ക് . ഇപ്പോൾ കേന്ദ്രത്തിനു വരെ അസ്വസ്ഥത ഉണ്ടാക്കി കൊടുത്തിരിക്കുകയാണ്. മന്ത്രിസ്ഥാനം തിരിച്ചെടുത്താൽ സന്തോഷമെന്ന സുരേഷ് ഗോപിയുടെ പരാമർശത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയിൽ..അമിത് ഷായുടെ പേര് പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടതിലും അതൃപ്തിയുണ്ടെന്നാണ് സൂചന.
കേന്ദ്രമന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാൻ സുരേഷ് ഗോപിക്ക് അനുവാദം നൽകിയേക്കില്ല. കടുത്ത നിലപാട് തുടർന്നാൽ മന്ത്രി പദവി ഒഴിവാക്കുന്നതും ആലോചിക്കും. കേന്ദ്ര സർക്കാർ ചട്ടങ്ങൾ സിനിമ ചെയുന്നതിൽ തടസമാകും.സിനിമയില്‍ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ താല്‍പ്പര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രൻ പറഞ്ഞു. അദ്ദേഹത്തിന്റെ താല്‍പ്പര്യത്തിന് കേന്ദ്രമാണ് മറുപടി നല്‍കേണ്ടത്. സംസ്ഥാന ഘടകത്തിന് ഇക്കാര്യത്തില്‍ അഭിപ്രായം പറയാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.സിനിമയില്ലാതെ പറ്റില്ല എന്നും അതില്ലെങ്കില്‍ താൻ ചത്തുപോകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിനിമ ഞാൻ ചെയ്യും. അതിന് ഞാൻ അനുവാദം ചോദിച്ചിട്ടുണ്ട്.
അതിന് മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നുണ്ടെങ്കില്‍ രക്ഷപ്പെട്ടുവെന്നും ഒരു ചടങ്ങില്‍ താരം വ്യക്തമാക്കി.സിനിമ ഞാൻ ചെയ്യും. അതിന് ഞാൻ അനുവാദം ചോദിച്ചിട്ടുണ്ട്. പക്ഷേ കിട്ടിയില്ല. സെപ്റ്റംബര്‍ ആറിന് ഒറ്റക്കൊമ്പൻ തുടങ്ങുകയാണ്. സിനിമകള്‍ കുറേയുണ്ട് എന്ന് ഞാൻ പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പര്‍ മാറ്റിവെച്ചതാണ്. ഏതാണ്ട് ഇരുപത്തിരണ്ടോളം സിനിമകളുടെ തിരക്കഥ ആർത്തിയോടെ ചെയ്യണമെന്ന് ആഗ്രഹിച്ച് സമ്മതിച്ചിട്ടുണ്ട്. ഇനിയെത്ര സിനിമ ചെയ്യാനുണ്ട് എന്ന ചോദ്യത്തിന് ഇരുപത്തിരണ്ടോളം എണ്ണമുണ്ടെന്ന് പറഞ്ഞപ്പോൾ അമിത് ഷാ ആ പേപ്പറുകെട്ട് ഒരു സൈഡിലേക്ക് എടുത്തങ്ങ് കളഞ്ഞു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്തു തന്നെയായാലും ഞാൻ സെപ്റ്റംബർ ആറിന് ഇങ്ങ് പോരും.
ഇനി അതിന്റെ പേരിൽ അവർ പറഞ്ഞയക്കുകയാണെങ്കിൽ ഞാൻ രക്ഷപ്പെട്ടു എന്നേ പറയാനുള്ളൂ.മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ അതിനുള്ള സൗകര്യം ഉണ്ടാകണം എന്നാണ് ആഗ്രഹം. മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നുണ്ടെങ്കില്‍ താൻ രക്ഷപ്പെട്ടു. ചരിത്രം എഴുതിയ തൃശൂര്‍ക്കാര്‍ക്ക് താൻ എന്തായാലും നന്ദി അര്‍പ്പിക്കണം എന്ന് നേതാക്കള്‍ പറഞ്ഞതുകൊണ്ടത് വഴങ്ങിയതാണ്. സിനിമ ഇല്ലാതെ പറ്റില്ല.അത് എന്റെ പാഷണാണ്. അതില്ലെങ്കില്‍ ശരിക്കും ചത്തു പോകുമെന്നും പറയുന്നു സുരേഷ് ഗോപി.മുൻകൂട്ടി നിശ്ചയിച്ച സിനികൾ പൂർത്തീകരിക്കാൻ സമയം വേണമെന്നും അതിനാൽ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നും സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 'ഞാൻ ഒന്നും ചോദിച്ചില്ല, ഈ പോസ്റ്റ് വേണ്ട എന്ന് പറഞ്ഞിരുന്നു. അധികം വൈകാതെ തന്നെ പദവിയിൽ നിന്നും മോചിതനാകുമെന്നാണ് കരുതുന്നത് എന്നായിരുന്നു സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.
തൃശ്ശൂരിലെ വോട്ടർമാർക്ക് എന്നെ അറിയാം എന്നും ഒരു എംപി എന്ന നിലയിൽ ഞാൻ അവർക്ക് വേണ്ടി നല്ല ജോലി ചെയ്യും. എന്ത് വില കൊടുത്തും എൻ്റെ സിനിമകൾ ചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.സുരേഷ് ഗോപി നായകനായി നിരവധി സിനിമകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഒരു ചിത്രത്തിലും സുരേഷ് ഗോപി നായകനാകുന്നുവെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.4 സിനിമകളാണ് ഇനി സുരേഷ് ഗോപിക്ക് ചെയ്ത് തീർക്കാനുള്ളത്. മമ്മൂട്ടിക്കമ്പനി നിർമിക്കുന്ന സിനിമയാണ് ഈ നാലെണ്ണത്തിൽ ആദ്യത്തേത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിലിൽ ഷൂട്ടിങ് ആരംഭിക്കാനിരുന്നതാണെങ്കിലും തിരഞ്ഞെടുപ്പും മറ്റു ചില സാങ്കേതിക പ്രശ്നങ്ങളും കാരണം നീണ്ടു പോകുകയായിരുന്നു.ഏതായാലും ഇപ്പോൾ നടത്തിയ പ്രതികരണം വലിയ രീതിയിലാണ് അതൃപ്തിക്ക് ഇടയാക്കിയത്.
കാരണം കേരളത്തിൽ നിന്ന് ഇത്തവണ മിന്നും വിജയം കരസ്ഥമാക്കി കൊണ്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ നിന്നും ജയിച്ചത്. അദ്ദേഹത്തിന്റെ ഈ പ്രസ്താവന പക്ഷെ അദ്ദേഹത്തെ വോട്ട് ചെയ്തു ജയിപ്പിച്ച തൃശ്ശൂക്കാരെ പോലും അപമാനിക്കുന്നതിന് തുല്യമാണ് എന്നുള്ള കമന്റുകളും ഈ പ്രസ്താവന പുറത്തു വന്നതിന് പിന്നാലെ വന്നിരുന്നു. ഒരു കേന്ദ്ര മന്ത്രി സ്ഥാനം കൂടെ അദ്ദേഹത്തിന് ലഭിച്ചതോടെ വലിയ പ്രതീക്ഷയായിരുന്നു കേരളത്തിന് ഉണ്ടയായിരുന്നത് പ്രതേകിച്ചു തൃശ്ശൂർക്കാർക്ക് . ആവേശത്തിന്റെ കൊടുമുടിയിൽ എത്തി നിൽക്കുമ്പോഴാണ് ഇങ്ങനെയൊരു പ്രസ്താവന വരുന്നത്. അദ്ദേഹത്തിന് മന്ത്രി മന്ത്രി സ്ഥാനം വഴി ജന സേവനം ആണോ വലുത് അതോ സിനിമയാണോ തുടങ്ങിയ ചോദ്യങ്ങളും ജനം ചോദിച്ചു തുടങ്ങി. 2022 വരെയായിരുന്നു അദ്ദേഹത്തിൻ്റെ രാജ്യസഭയിലെ കാലാവധി.
തൃശൂർ പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് വിജയിച്ച സുരേഷ് ഗോപി കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി എംപിയായി ചരിത്രത്തിൽ പേര് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സിപിഐ സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിനെ 74686 വോട്ടുകൾക്കാണ് സുരേഷ് പരാജയപ്പെടുത്തിയത്. ടൂറിസം, പെട്രോളിയം വകുപ്പിന്റെ ചുമതലാണ് താരം സഹമന്ത്രി എന്ന നിലയില്‍ വഹിക്കുന്നത്.ഇന്ത്യൻ പ്രധാനമന്ത്രി നേരിട്ട് വന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അടക്കം ചുക്കാൻ പിടിച്ചിരുന്നത്.
അത്രയേറെ സ്റ്റാർ വാല്യൂ ഉള്ള ഒരു മണ്ഡലമായി തൃശൂർ ഇത്തവണ മാറുകയും ചെയ്തിരുന്നു . അതെല്ലാമാണ് ഇദ്ദേഹത്തിന്റെ ഒരു പ്രസ്താവനയിലൂടെ താഴെ വീണ് ഉടഞ്ഞിരിക്കുന്നത്. ഏതായാലും പ്രസ്താവന വിവാദമാവുക മാത്രമല്ല . അതിപ്പോൾ ബിജെപി നേതൃത്വത്തിൽ മുഴുവൻ ഒരു ചർച്ച വിഷയം ആവുകയും ചെയ്തിട്ടുണ്ട് . അതിന് ശേഷം മന്ത്രിയുടെ പ്രതികരണം പുറത്തു വന്നിട്ടില്ല. ഇനി എന്തെങ്കിലും നടപടി കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമോ എന്നുള്ളതാണ് എല്ലാവരും ഉറ്റു നോക്കുന്നത് . അത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലെ ബിജെപി ഘടകത്തിന് തന്നെ അത് വലിയ ക്ഷീണമാകും എന്നുള്ളത് ഉറപ്പാണ്.
https://www.facebook.com/Malayalivartha
























