കൃത്യമായി നിലപാട് വ്യക്തമാക്കിയ നടൻ ജഗദീഷ്...ഹേമ കമ്മീഷൻ റിപ്പോർട്ട് പൂർണമായും സ്വാഗതാർഹമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും...അമ്മ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം ജഗദീഷ് തുറന്നു പറഞ്ഞു..

ഇന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനി പിന്നാലെ 'അമ്മ സംഘടന ഇന്നാണ് മറുപടി പറഞ്ഞു കൊണ്ട് രംഗത്ത് വന്നത്. അതിൽ നടൻ സിദ്ധിഖ് നടത്തിയ വാർത്ത സമ്മേളനത്തിൽ നിന്ന് വളരെ വ്യത്യസ്തമായിട്ടാണ് നടൻ ജഗദീഷ് മറുപടി നൽകിയിരിക്കുന്നത്.ഹേമ കമ്മീഷൻ റിപ്പോർട്ട് പൂർണമായും സ്വാഗതാർഹമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും അമ്മ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം ജഗദീഷ്. വേട്ടക്കാരുടെ പേര് എന്തിന് റിപ്പോർട്ടിൽ ഒഴിവാക്കിയെന്നും ആരോപിതർ അഗ്നിശുദ്ധി തെളിയിക്കട്ടെയെന്നും ജഗദീഷ് പറഞ്ഞു. അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞുമാറാനാകില്ല.
വാതിലിൽ മുട്ടിയെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് മാറ്റിനിർത്തുന്നതു ശരിയല്ല. ആ ഒറ്റപ്പെട്ട സംഭവങ്ങളും അന്വേഷിക്കണം. പല തൊഴിലിടത്തും ഇങ്ങനെയില്ലേ എന്ന ചോദ്യം അപ്രസക്തമാണ്. അത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഭാവിയിൽ ഈ പ്രശ്നം പരിഹരിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടതെന്നും ജഗദീഷ് പറഞ്ഞു. ‘‘റിപ്പോർട്ടിലെ വിലയിരുത്തലുകളെ സാമാന്യവത്കരിക്കരുത്. വിജയിച്ച നടിയോ നടനോ മോശം രീതിയിലൂടെ വഴിവിട്ട പാതയിലൂടെ വന്നവരാണെന്നു ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല.
അങ്ങനെ പറഞ്ഞെങ്കിൽ വേദനയുണ്ടാക്കുന്നതാണ്. റിപ്പോർട്ടിലെ ചില പേജുകൾ എന്തിന് ഒഴിവാക്കിയെന്ന വിശദീകരണം സർക്കാർ നൽകേണ്ടി വരും. ഇരയായവരുടെ പേര് ഒഴിവാക്കാം. വേട്ടക്കാരുടെ പേര് ഒഴിവാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോടതിയിൽ മുദ്രവച്ച കവറിൽ റിപ്പോർട്ടിന്റെ പൂർണരൂപത്തിൽ കൂടുതൽ വിവരങ്ങളുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കണം.എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. രണ്ടുപേരും വ്യത്യസ്ത രീതിയിലാണ് പരാമർശം നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























