പാര്‍വതിയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ സര്‍ക്കാര്‍ ; മുഖ്യന്റെ ആപ്പീസ് പൂട്ടിച്ച് നടി

നടി പാര്‍വതിയെ തീര്‍ത്തേക്കാന്‍ പിണറായീടെ ഉത്തരവ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെ വെള്ളംകുടിപ്പിക്കുന്ന ചോദ്യം ചോദിച്ചത് മുഖ്യനെ പൊള്ളിച്ചു. മന്ത്രിമാരെ കളത്തിലിറക്കി നടിയെ വേട്ടയാടുന്നു. സിനിമാ കോണ്‍ക്ലേവിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന വ്യാഖ്യാനം എങ്ങനെ ഉണ്ടായെന്ന് മന്ത്രി എം ബി രാജേഷിന്റെ ചോദ്യം. പാര്‍വ്വതിയുടെ പേര് എടുത്ത് പറയാതെ നടിയെ ഉന്നംവെച്ചായിരുന്നു സംസാരം. പാര്വതിയ്ക്കുള്ള മറുപടിയെന്ന് പറയാന്‍ പോലും നട്ടെല്ല് ഇല്ലാത്ത മന്ത്രി.
കോണ്‍ക്ലേവ് കൊണ്ട് സര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും ഇരകളേയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ സര്‍ക്കാര്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്നും പാര്‍വതി തിരുവോത്ത് നേരത്തേ ചോദിച്ചിരുന്നു. ഇതിനാണ് മന്ത്രി എം.ബി. രാജേഷ് പാര്‍വതിയുടെ പേരെടുത്ത് പറയാതെ മറുപടി നല്‍കിയത്.
'ഇന്ത്യയില്‍ ഒരൊറ്റ സംസ്ഥാനത്ത് മാത്രമേ സിനിമാ മേഖലയിലെ ഇത്തരം പ്രവണതകളെ കുറിച്ചുള്ള സമഗ്രമായ, വിശദമായ പഠനം നടത്തി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളൂ എന്നതാണ് പ്രധാനകാര്യം. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടിയാണ് ഇത്. സര്‍ക്കാരിന്റെ സമീപനം വളരെ വ്യക്തമാണ്. മറ്റൊരു സംസ്ഥാനത്തും സ്വീകരിച്ചിട്ടില്ലാത്ത ആര്‍ജവത്തോടെയുള്ള ധീരമായ നിലപാടാണ് അത്. ആ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്.' എം.ബി. രാജേഷ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ഇത്ര വൈകിയതെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവത്തിന്റെ ഉറപ്പിലാണ് പലരും കമ്മിറ്റിയുടെ മുന്നില്‍വന്ന് കാര്യങ്ങള്‍ വിശദീകരിച്ചത് എന്ന് ജസ്റ്റിസ് ഹേമ തന്നെ ചൂണ്ടിക്കാണിച്ചതാണ്.'
'ഇപ്പോള്‍ ഇക്കാര്യത്തില്‍ സങ്കുചിത രാഷ്ട്രീയം പ്രവര്‍ത്തിച്ചുതുടങ്ങി. കോണ്‍ക്ലേവിന്റെ വിശദാംശങ്ങള്‍ എന്തെങ്കിലും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ? ഒന്നും പ്രഖ്യാപിച്ചിട്ടില്ല. പിന്നെങ്ങനെയാണ് ഇരകളും വേട്ടക്കാരും ഒന്നിച്ചാണിരിക്കുന്നത് എന്ന വ്യാഖ്യാനമുണ്ടാകുന്നത്? സിനിമാ മേഖലയെ സംബന്ധിച്ച് സമഗ്രമായ നയം ഉണ്ടാകണം എന്ന ഒറ്റ ഉദ്ദേശമേ സര്‍ക്കാരിന് മുന്നിലുള്ളൂവെന്നാണ് സാംസ്കാരികമന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുള്ളത്. ആ നയം ആവിഷ്കരിക്കുന്നതിന് അതുമായി ബന്ധപ്പെട്ടവര്‍ ഉള്‍പ്പെട്ട കോണ്‍ക്ലേവ് എന്നേ പറഞ്ഞിട്ടുള്ളൂ. അതില്‍ വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കും എന്നതൊക്കെ തെറ്റായ വ്യാഖ്യാനങ്ങളാണ്.' മന്ത്രി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കണമെന്ന ആവശ്യം വ്യാപകമാകുമ്പോഴും സംസ്ഥാന സര്‍ക്കാറില്‍ ഇക്കാര്യത്തില്‍ രണ്ടഭിപ്രായം. സിനിമാ രംഗത്തെന്ന പോലെ സര്‍ക്കാറിലും ഈ വിഷയത്തില്‍ രണ്ട് വിഭാഗം തന്നെ ഉണ്ടായിട്ടുണ്ട്. കേസെടുക്കണമെന്ന ആവശ്യം സിനിമാക്കാരില്‍ ചിലര്‍ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി, നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്, നടി ഉഷ ഹസീന തുടങ്ങി പലരും നടപടിക്കായി ആവശ്യം ഉന്നയിച്ചു. എന്നാല്‍ നിയമപരമായ നൂലാമാലകള്‍ ഏറെ നേരിടേണ്ടി വരുമെന്നതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മെല്ലേപ്പോക്കാണ്.
സര്‍ക്കാര്‍ വ്യക്തമായ തീരുമാനം പുറത്തുവിടുന്നില്ല. പരാതി കിട്ടിയാല്‍ കേസെടുക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളാണ് മന്ത്രിമാര്‍ ആവര്‍ത്തിക്കുന്നത്. റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ സിനിമ കോണ്‍ക്ലേവ് നടത്തിയാല്‍ തടയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വ്യക്തമാക്കിയിരുന്നു. ഇതിനിടെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് പറഞ്ഞ് കോടതി കൂടി ഇടപെട്ടതോടെ സര്‍ക്കാറില്‍ സമ്മര്‍ദമേറിയിട്ടുണ്ട്.
റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കാന്‍ നിയമമുണ്ടെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി. കെ ബി ഗണേഷ്കുമാര് അടക്കമുള്ളവര്‍ റിപ്പോര്‍ട്ടിനെതിരെ നിലപാട് സ്വീകരിക്കുമ്പോഴാണ് കെ എന്‍ ബാലഗോപാലിന്റെ ന്യത്യസ്ത ശബ്ദമെന്നതും ശ്രദ്ധേയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറിന് കൃത്യമായ നിലപാട് ഉണ്ടെന്ന് പറഞ്ഞ ബാലഗോപാല്‍ നിയമ നടപടി സ്വീകരിക്കാന്‍ തടസ്സമില്ലെന്ന് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, പരാതി കിട്ടിയാല്‍ മാത്രമേ കേസെടുക്കാന്‍ കഴിയുകയുള്ളൂവെന്നാണ് സംസ്ഥാന വനിത കമീഷന് അധ്യക്ഷ പി. സതീദേവി അഭിപ്രായപ്പെടുന്നത്. പരാതി കൊടുക്കാന്‍ തയാറായാലേ നടപടി എടുക്കാന്‍ കഴിയൂവെന്നാണ് സതീദേവി പറയുന്നത്. കക്ഷി ചേരാന്‍ ഹൈകോടതി നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം എന്നായിരുന്നു വനിത കമ്മീഷന്റെ മുന്‍ നിലപാട്. പരാതിക്കാര്‍ക്ക് നീതി കിട്ടാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷ. കേസെടുക്കാനുള്ള നിയമപരമായ സാധ്യത പരിശോധിക്കും. ആത്മധൈര്യത്തോടെ പരാതിപ്പെടാന്‍ ഇവിടെ നിയമ വ്യവസ്ഥ ഉണ്ടെന്ന് അവര്‍ പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരും തന്നെ പരാതിയുമായി രംഗത്തുവരാനും സാധ്യത കുറവാണ്. അതേസമയം ഹേമ കമ്മിറ്റിക്കു മൊഴി കൊടുത്തവരില്‍ ആരെങ്കിലുമൊരാള്‍ പരാതിപ്പെട്ടാല്‍ ഏതു കൊമ്പത്തെ വമ്പനായാലും നടപടിയെടുക്കുമെന്നാണ് മുന്‍ സാംസ്കാരിക മന്ത്രി എ.കെ. ബാലന്റെ വാദം. സര്‍ക്കാറിന് പരിമിതികളുണ്ട്. റിപ്പോര്‍ട്ട് പുറം ലോകം കാണണമെങ്കില്‍ കോടതി ഇടപെടല്‍ വേണം. സിനിമാക്കാരെ ഭയമില്ല. ഇതിലുള്ളതൊക്കെ പുറത്തുവന്നാല്‍ പലരുടെയും ദാമ്പത്യത്തെ ബാധിക്കും. പൊതുസമൂഹത്തിന്റെ മുന്നില്‍ നാറും.
'നിങ്ങള്‍ എന്തു പറഞ്ഞാലും അതെല്ലാം ഞങ്ങള്‍ രഹസ്യമായി സൂക്ഷിക്കും' എന്ന് ജസ്റ്റിസ് ഹേമ അവര്‍ക്ക് ഉറപ്പുകൊടുത്തിരുന്നു. മൊഴി പോലും പുറത്താരും അറിയില്ലെന്ന് പറഞ്ഞതോടെയാണ് പലരും കാര്യങ്ങള്‍ തുറന്നുപറഞ്ഞതെന്ന് എ.കെ ബാലന് പറഞ്ഞു. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണങ്ങളുമായി പലരും രംഗത്തുണ്ട്. സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി ഹേമ കമ്മിറ്റിക്ക് മുന്നില്‍ വന്ന മൊഴികളും പരാതികളും അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണ്. നിശ്ശബ്ദത ഇതിനു പരിഹാരമല്ലെന്നാണ് അഭിപ്രായപ്പെട്ടത്. നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസും സമാന അഭിപ്രായവുമായി രംഗത്തുവന്നു. സിനിമ സംഘടനകള്‍ നിലപാട് വ്യക്തമാക്കണം. എല്ലാ സംഘടനകളിലും റിപ്പോര്‍ട്ടില്‍ പറയുന്ന 15 അംഗ പവര്‍ ഗ്രൂപ്പിന്റെ പ്രാതിനിധ്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് സാന്ദ്രയുടെപ്രതികരണം.
https://www.facebook.com/Malayalivartha
























