വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾ അവതാളത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ

മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള പുനരധിവാസ പ്രവർത്തനങ്ങൾ പാളിപ്പോയി എന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീ കെ സുരേന്ദ്രൻ ആരോപിച്ചു. പുനരധിവാസ വിഷയത്തിൽ സംസ്ഥാന സർക്കാർ തികച്ചും പരാജയമാണെന്നും സർക്കാരിന്റെ മന്ത്രിസഭ ഉപസമിതി ഫോട്ടോഷൂട്ട് കഴിഞ്ഞ് സ്ഥലം വിട്ടിരിക്കുകയാണ് എന്നും അദ്ദേഹം പരിഹസിച്ചു.
മന്ത്രിസഭ ഉപസമിതി പുനർനിധിവാസ കാര്യത്തിലാണ് ശരിയായ നടപടി സ്വീകരിക്കേണ്ടത്. പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും അദ്ദേഹം അവലോകന യോഗത്തിൽ ആവശ്യപ്പെട്ട പ്രകാരം ഒരു വിശദമായ മെമ്മോറിയണ്ടം തയ്യാറാക്കി ഇതുവരെ സംസ്ഥാന സർക്കാർ കൈമാറിയിട്ടില്ല എന്നുള്ളത് പ്രതിഷേധാർഹമാണ്.
പുനരുധിവാസ കാര്യത്തിൽ ഒരു ശാസ്ത്രീയമായ പഠനമോ ഗ്രഹപാഠമോ നടത്തിയ റിപ്പോർട്ടോ സംസ്ഥാന സർക്കാർ ഇതുവരെ കൈമാറിയിട്ടില്ല. പുനരുധിവാസം സംബന്ധിച്ച് വ്യക്തമായ ധാരണയോ കാഴ്ചപ്പാടോ മുഖ്യമന്ത്രിക്കോ മന്ത്രിസഭാ അംഗങ്ങൾക്കോ ഇല്ല. പ്രധാനമന്ത്രി പണം ഒരു തടസ്സമാകില്ല എന്ന് അറിയിച്ചിട്ട് പോലും സംസ്ഥാന സർക്കാർ അയഞ്ഞ സമീപനമാണ് കൈക്കൊണ്ടിട്ടുള്ളത്.
ദുരന്ത മേഖലയിൽ ഉള്ളവർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ദുരിതപ്പെടുത്തണമെന്നും സംസ്ഥാന സർക്കാർ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.വിവിധ രാഷ്ട്രീയപാർട്ടികളും സന്നദ്ധ സംഘടനകളും വ്യക്തികളും ആയിരത്തോളം വീടുകളും 300 ഏക്കർ സ്ഥലവും വാഗ്ദാനം ചെയ്തിട്ടും സർക്കാർ ഇതുവരെ ഒരു മാർഗ്ഗരേഖയും തയ്യാറാക്കിയിട്ടില്ല.
2018ൽ പുത്തുമലയിൽ ഉണ്ടായ ദുരിത ബാധിതർക്ക് സർക്കാർ അന്ന് വാഗ്ദാനം ചെയ്ത വാടകയോ, വീടുകളോ ഇതുവരെ നൽകിയിട്ടില്ല. ഇതിന്റെ തനിയാവർത്തനം ആയിരിക്കും മുണ്ടക്കയം ദുരന്തത്തിൽ ഇരയായ വർക്കും ഉണ്ടാവുക എന്ന് ജനങ്ങൾ ആശങ്കപ്പെടുന്നു. ബിജെപിയുടെ വയനാട് ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha
























