Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ

"നൂറ് കുട്ടികളെ ദത്ത് നൽകി" സംസ്ഥാന ശിശുക്ഷേമ സമിതി സർവ്വക്കാല റിക്കാർഡിലേക്ക്!

23 AUGUST 2024 10:11 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന

സംസ്ഥാന ശിശുക്ഷമ സമിതിയുടെ സംസ്ഥാനത്തെ വിവിധ ദത്തെടുക്കൽ കേന്രങ്ങളിൽ പോറ്റമ്മമാരുടെ സ്നേഹവാത്സല്യ തണലിൽ വളർന്ന നൂറ് കുരുന്നുകളെ ദത്ത് നൽകി ശിശുക്ഷേമ സമിതി സർവ്വക്കാല റിക്കാർഡിലേക്ക്. പുതിയ ഭരണസമിതി 2023- ഫെബ്രുവരി മാസം അവസാനം ചുമതലയേറ്റു ചുരുങ്ങിയ ഒന്നര വർഷം പിന്നിട്ടപ്പോഴാണ് സമിതി അപൂർവ്വ റിക്കാർഡിലേക്ക് കടന്നിരിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.

വെള്ളിയാഴ്ച തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ നിന്നും എഴ് കുട്ടികൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പുതിയ മാതാപിതാക്കളൊടൊപ്പം കൈപിടിച്ച് പടിയിറങ്ങിയപ്പൊഴാണ് ദത്ത് പോയവരുടെ എണ്ണം സെഞ്ചുറി തികഞ്ഞത്. ഇതിൽ 17 കുട്ടികൾ വിദേശ രാജ്യങ്ങളിലേക്ക് ആണ് കടൽ കടന്ന് പോയത്. ഇതും സർവ്വകാല റിക്കാർഡാണ്.

കേരളത്തിൽ 49 പേരും മറ്റ് സംസ്ഥാനങ്ങളിലേക്ക് 34 പേരും ദത്ത് പോയി. സ്വദേശത്തേക്ക് ഏറ്റവും അധികം കുട്ടികളെ മതാപിതാക്കൾ തങ്ങളുടെ ജീവതത്തോടൊപ്പം മക്കളായി സ്വീകരിച്ചത് തമിഴ് നാട്ടിൽ നിന്നാണ് 19 പേർ. ഇതാദ്യമായാണ് ഒന്നര വർഷം പൂർത്തിയാകും മുമ്പേ ഇത്രയധികം കുട്ടികളെ സനാഥത്ത്വത്തിൻറെ ലോകത്തിലേക്ക് കൈപിടിച്ച് ഉയർത്തിയതെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പറഞ്ഞു.

അമ്മത്തൊട്ടിൽ വഴിയും മറ്റ് പലതരത്തിലും ലഭിക്കുന്ന കുരുന്നുകളെ വിവിധ പരിചരണ കേന്ദ്രങ്ങളിൽ മതിയായ പരിചരണവും സുരക്ഷയും നൽകി ദത്ത് നൽകൽ പ്രക്രിയ വളരെ സുതാര്യമാക്കി ദൃതഗതിയിൽ പൂർത്തീകരിച്ചതുകൊണ്ടാണ് ഇത്രയധികം കുട്ടികളെ കുട്ടികളില്ലാത്ത രക്ഷകർത്താക്കൾക്ക് ചുരുങ്ങിയ കാലയളവിൽ കൈമാറാൻ കഴിഞ്ഞതെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.

ഇന്ത്യയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും കേന്ദ്ര അഡോപ്ഷൻ ഏജൻസിയായ കാര വഴിയാണ് ഓൺലൈനായി ദത്തെടുക്കൽ അപേക്ഷ നൽകുന്നത്. ഇതിൽ മുൻഗണനാക്രമ പ്രകാരം കാര നിർദ്ദേശ പ്രകാരം നിയമപരമായി നടപടി ക്രമങ്ങൾ പൂർത്തീകരിച്ചാണ് ദത്ത് നൽകുന്നത്.
വിദേശത്തേക്ക് അമേരിക്ക (അഞ്ച്),ഇറ്റലി (നാല്) ഡെൻമാർക്ക് (നാല്), യു.എ.ഇ- (മൂന്ന്) സ്വീഡൻ (ഒന്ന്)എന്നിങ്ങനെ പതിനേഴ് കുട്ടികളാണ് പറന്നത്.

കേരളത്തിൽ 49 പേരും മറ്റ് സംസ്ഥാനങ്ങളിൽ ; തമിഴ്നാട് - 19 ആന്ധ്രാ പ്രദേശ് - 3, കർണ്ണാടക - 7, മഹാരാഷ്ട്ര-1, തെല്ലങ്കാന - 2 പശ്ചിമ ബംഗാൾ - 1, പോണ്ടിച്ചേരി -1 എന്നിങ്ങനെ 34പേർ ദത്ത് പോയി. ആകെ ദത്ത് നൽകിയ കുട്ടികളിൽ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ നിന്നുമാണ് എറ്റുവും കൂടുതൽ പോയത്. ഇതും ചരിത്രത്തിൽ ആദ്യമായാണ്.

ഉപേക്ഷിക്കുന്ന ബാല്യങ്ങളെ സ്വീകരിച്ച് പരിരക്ഷിക്കുവാൻ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരിരക്ഷയ്ക്കായി എത്തുന്നതും തിരുവനന്തപുരം അമ്മത്തൊട്ടിലിലാണ്. പ്രത്യേക ശേഷി വിഭാഗത്തിലുള്ള കുട്ടികളെ ദത്തെടുക്കാൻ വിദേശ ദമ്പതികളൊടൊപ്പം
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലുള്ളവരും താൽപര്യം കാണിക്കുന്നുണ്ട്. ഇത്തരത്തിലുള്ള എട്ട് കുട്ടികളെയാണ് ദമ്പതികൾ ഈ വർഷം സ്വീകരിച്ചത്. ദത്തെടുക്കൽ നടപടിക്രമങ്ങൾ ഓൺലൈനാക്കിയതോടെയാണ് വിദേശത്തു നിന്നും കൂടുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്.

സമിതിയുടെ കീഴിലുള്ള തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കാസറഗോഡ് എന്നീ ദത്തെടുക്കൽ കേന്ദ്രങ്ങൾ എറണാകുളം, പാലക്കാട് എന്നീ ശിശുപരിചരണ കേന്ദ്രങ്ങൾ, കോഴിക്കോട് പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളെ പാർപ്പിക്കുന്ന കേന്ദ്രം, തിരുവനന്തപുരത്ത് പുതുതായി പണി കഴിപ്പിച്ച വീട് - ബാലികാ മന്ദിരം എന്നിവിടങ്ങളിലായി 217 കുട്ടികളാണ് നിലവിൽ പരിചരണയിലുള്ളത് ഇവരിൽ ഏതാനും പേർ കൂടി നടപടിക്രമങ്ങൾ അവസാനിച്ച് ഉടനെ ദത്ത് പോകും.

ബാക്കിയുള്ളവരുടെ സംരക്ഷണവും വിദ്യാഭ്യാസവും ഉൾപ്പെടെ നിർവഹിക്കുന്നത് സമിതിയാണ്. ശിശുദിന സ്റ്റാമ്പിൽ നിന്നുള്ള വിറ്റു വരവും സുമനസുകളുടെ സംഭാവനയുമാണ് സമിതിയുടെ വരുമാനമെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.

അനാഥമെന്ന വാക്കും സങ്കൽപ്പവും മറന്ന് എല്ലാ പേരെയും സനാഥരാക്കാൻ പരസ്പരം സഹായിക്കുകയും താങ്ങാകുകയും ചെയ്യുക എന്ന പ്രചരണത്തിൻറെ ഭാഗമായി താരാട്ട് എന്ന പേരിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കേരളം ഒരു ദത്തെടുക്കൽ സൗഹൃദ കേന്ദ്രമായി മാറ്റുന്നതിന് ജില്ലാതലങ്ങളിൽ ദത്തെടുക്കൽ അവബോധ പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (20 minutes ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (33 minutes ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (44 minutes ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (1 hour ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (1 hour ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (1 hour ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (1 hour ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (2 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (3 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (3 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (4 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (4 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (5 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (5 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (6 hours ago)

Malayali Vartha Recommends