ഗ്യാസ് സിലിണ്ടർ ട്രക്ക് തൊഴിലാളികളുടെ ബോണസ് തർക്കം പരിഹരിച്ചു

സംസ്ഥാനത്ത് ഗ്യാസ് ബോട്ട്ലിങ് പ്ലാന്റുകളിൽ നിന്നും ഏജൻ സികളിലേക്ക് ഗ്യാസ് സിലിണ്ടർ കൊണ്ടു പോകുന്ന ട്രക്ക് തൊഴിലാളികളുടെ ബോണസ് തർക്കം പരിഹരിച്ചു. ട്രക്ക് ഡ്രൈവർമാർക്ക് കഴിഞ്ഞ വർഷത്തെ ബോണസ് തുകയിൽ 1000 രൂപ വർധിപ്പിച്ചു 11,500 രൂപയും ക്ലീനർമാർക്കു 6000 രൂപയും ബോണസായി ലഭിക്കും.
ഡ്രൈവർമാർക്ക് ആവശ്യമെങ്കിൽ 5000 രൂപ അഡ്വാൻസ് ആയി നൽകാനും തീരുമാനമായി. അഡിഷണൽ ലേബർ കമ്മിഷണർ (ഐ ആർ) കെ ശ്രീലാൽ ന്റെ അദ്ധക്ഷതയിൽ എറണാകുളം സർക്കാർ അഥിതി മന്ദിരത്തിൽ ചേർന്ന ട്രക്ക് ഉടമ -തൊഴിലാളി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ബോണസ് തുക സെപ്റ്റംബർ 10ന് മുൻപായി വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു.
യോഗത്തിൽ എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണറുടെ അധിക ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ലേബർ കമ്മിഷണർ എം വി ഷീല, എറണാകുളം ജില്ലാ ലേബർ ഓഫീസർ എം.എം ജോവിൻ-എന്നിവരും - ട്രക്ക് ഉടമ-തൊഴിലാളി പ്രതിനിധികളും പങ്കെടുത്തു
https://www.facebook.com/Malayalivartha
























