അപ്രതീക്ഷിത ദുരന്തം.... നിര്‍ത്തിയിട്ടിരുന്ന ഓട്ടോയ്ക്ക് പിന്നില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

അപ്രതീക്ഷിത ദുരന്തം.... നിര്‍ത്തിയിട്ടിരുന്ന ഓട്ടോയ്ക്ക് പിന്നില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പൂവച്ചലില്‍ ഇന്ത്യന്‍ ബാങ്കിന് സമീപം വെള്ളിയാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം നടന്നത്.
നിയന്ത്രണം വിട്ടെത്തിയ കാര്‍ ഓട്ടോയ്ക്ക് പിന്നിലിടിക്കുകയായിരുന്നു. പൂവച്ചല്‍ ഉണ്ടപ്പാറ സ്വദേശി റഫീഖ് (49) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിയുകയും ഓട്ടോയിലുണ്ടായിരുന്ന റഫീക്ക് തെറിച്ച് മതിലില്‍ ഇടിച്ചു നിലത്തേക്ക് വീഴുകയുമായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്‍ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല്.
അതേസമയം മൃതദേഹം നെയ്യാര്‍ മെഡിസിറ്റി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടമുണ്ടാക്കിയ കാറിനകത്ത് നിന്നും മദ്യ കുപ്പികള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് .
https://www.facebook.com/Malayalivartha
























