കഴക്കൂട്ടത്ത് നിന്നും കാണാതായി 37 മണിക്കൂറിനുശേഷം വിശാഖപട്ടണത്തു നിന്ന് കണ്ടെത്തിയ പതിമൂന്നുകാരിയെ കേരളാ പോലീസിന് കൈമാറി

കഴക്കൂട്ടത്ത് നിന്നും കാണാതായി 37 മണിക്കൂറിനുശേഷം വിശാഖപട്ടണത്തു നിന്ന് കണ്ടെത്തിയ പതിമൂന്നുകാരിയെ കേരളാ പോലീസിന് കൈമാറി. സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന കുട്ടിയുമായി പോലീസ് സംഘം ഇന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും.
കുട്ടി തങ്ങളോടൊപ്പം വരാന്‍ സന്നദ്ധത അറിയിച്ചെന്ന് കഴക്കൂട്ടം എസ്ഐ വി.എസ്.രഞ്ജിത്ത് . ആസാമിലേക്കുള്ള യാത്രാമദ്ധ്യേ ട്രെയിനില്‍ നിന്നും കണ്ടെത്തിയ കുട്ടി വിശാഖപട്ടണത്ത് ആര്‍പിഎഫിന്റെ സംരക്ഷണയിലായിരുന്നു. ചൊവ്വാഴ്ചയാണ് കുട്ടിയെ കാണാതായത്.
37 മണിക്കൂറിനുശേഷമാണ് വിശാഖപട്ടണത്തു നിന്ന് കണ്ടെത്തിയത്. ആസാമിലെത്തി മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് ആഗ്രഹമെന്ന് കുട്ടി . കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തില്‍ രണ്ട് വനിതാ ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് വിശാഖപട്ടണത്ത് എത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha
























