പ്രവര്‍ത്തനമില്ലാത്ത കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് 2000 രൂപ വീതം എക്സ്ഗ്രേഷ്യ...

പ്രവര്‍ത്തനമില്ലാത്ത കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് 2000 രൂപ വീതം എക്സ്ഗ്രേഷ്യ. അരി വിതരണത്തിനായി തൊഴിലാളിക്ക് 250 രൂപ വീതവും അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.
3.30 കോടി രൂപയാണ് ആകെ ലഭ്യമാക്കിയത്. ഓരോ തൊഴിലാളിക്കും ഓണക്കാലത്ത് സര്‍ക്കാരില്‍ നിന്ന് 2250 രൂപയുടെ സഹായം ഉറപ്പാക്കുകയും ചെയ്തു. ഒരു വര്‍ഷത്തില്‍ ഏറെയായി പ്രവര്‍ത്തനമില്ലാത്ത 398 ഫാക്ടറികളിലെ 14,647 തൊഴിലാളികള്‍ക്കാണ് സര്‍ക്കാര്‍ സഹായം ലഭിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്ത് മന്ത്രി.
https://www.facebook.com/Malayalivartha
























