വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജന്...

വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജന്. സെപ്റ്റംബര്‍ 2 ന് പ്രത്യേക പ്രവേശനോല്‍സവം നടത്തും.
തിങ്കളാഴ്ച മുതല്‍ സ്കൂള്‍ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി മൂന്ന് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ദുരിതാശ്വാസ ക്യാംപുകള്‍ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കുകയും ചെയ്യും. മൂന്ന് കുടുംബങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. കേന്ദ്രത്തിന് മുന്നില്‍ ദുരന്തത്തിലെ നാശനഷ്ടങ്ങളെ കുറിച്ചടക്കം 18 ന് വിശദമായ മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്തു. പണം നല്‍കാനുള്ള പ്രയാസം ഇനി കേന്ദ്രത്തിന് ഇല്ല.
https://www.facebook.com/Malayalivartha
























