സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാര്‍ക്ക് തൃശൂരില്‍ തുടങ്ങുമെന്ന് വ്യവസായ മന്ത്രി

സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാര്‍ക്ക് തൃശൂരില്‍ തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് . തൃശൂരില്‍ പത്തേക്കര്‍ സ്ഥലത്താണ് പാര്‍ക്ക് സ്ഥാപിക്കുക.
റോബോട്ടിക് റൗണ്ട് ടേബിള്‍ സമ്മേളനത്തിന്റെ സമാപനച്ചടങ്ങിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ സംഘടിപ്പിക്കുമെന്നും മന്ത്രി . നാല് വിഭാഗങ്ങളിലായാണ് തൃശൂരിലെ റോബോട്ടിക്സ് പാര്‍ക്ക് പ്രവര്‍ത്തിക്കുകയെന്ന് മന്ത്രി .
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്ഥാപിക്കുന്ന പാര്‍ക്കിലെ റോബോ ലാന്‍ഡ് എന്ന ആദ്യ വിഭാഗത്തില്‍ പൊതുജനങ്ങള്‍ക്ക് റോബോട്ടുകളുടെ ലോകം നേരിട്ട് അനുഭവിക്കാവുന്നതാണ് എ.ഐ, ഓഡിയോ-വിഡിയോ റിയാലിറ്റി എന്നിവ വഴിയുള്ള ആസ്വാദ്യ-വിജ്ഞാന പരിപാടികള്‍ അവിടെയുണ്ടാകും. വ്യവസായ വകുപ്പിന്റെ പിന്തുണയും കൂടുതല്‍ ഇന്‍സെന്റിവുകളും റോബോട്ടിക്സ് പാര്ക്കിന് നല്‍കുകയും ചെയ്യും.
https://www.facebook.com/Malayalivartha
























