എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണ യാത്രക്കാരന് രക്ഷയായത് സിഐഎസ്എഫ് ജവാന്റെ സമയോചിതമായ ഇടപെടല്‍

എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണ യാത്രക്കാരന് രക്ഷയായത് സിഐഎസ്എഫ് ജവാന്റെ സമയോചിതമായ ഇടപെടല്‍.ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് യാത്രക്കാരന് വിമാനത്താവളത്തിനുള്ളില്‍ കുഴഞ്ഞുവീണത്.
ശ്രദ്ധയില്‍പ്പെട്ട സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (സിഐഎസ്എഫ്) ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് ഒരു ദുരന്തം ഒഴിവാക്കിയതെന്ന് സേനയുടെ വക്താവ് . കൃത്യമായ സമയത്ത് സിപിആര്‍ നല്കാന് സാധിച്ചതാണ് യാത്രക്കാരന്റെ ജീവന് പിടിച്ചു നിര്‍ത്താന്‍ സഹായകരമായി തീര്‍ന്നത്.
ആഗസ്റ്റ് 20 ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. യാത്രക്കാരനെ പിന്നീട് ചികിത്സയ്ക്കായി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂചനകള്‍.
അതേസമയം ലഗേജുകള്‍ അടങ്ങുന്ന തന്റെ ട്രോളിയുമായി വരുന്ന യാത്രക്കാരന് പെട്ടെന്ന് പിന്നിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ആ സമയം തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ ഇത് പെടുകയും അദ്ദേഹം അതിവേഗത്തില്‍ സിപിആര്‍ നല്‍കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാവുന്നതാണ്. ഈ സമയം തന്നെ മറ്റു രണ്ടു സൈനികര്‍ കൂടി അവിടേക്ക് വരികയും ജീവന് രക്ഷാപ്രവര്‍ത്തനത്തില്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























