അന്താരാഷ്ട്ര മുത്തമിഴ് മുരുകന് സമ്മേളനം ഇന്ന് പഴനിയില്‍....

അന്താരാഷ്ട്ര മുത്തമിഴ് മുരുകന് സമ്മേളനം ഇന്ന് പഴനിയില്‍.... . സമ്മേളനത്തില്‍ ഒരു ലക്ഷം പേര് പങ്കെടുക്കുമെന്ന് കണക്കാക്കുന്നു .
തമിഴ്നാട് സര്‍ക്കാര്‍ ഹിന്ദുമത ചാരിറ്റീസ് വകുപ്പാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.
ഈ സമ്മേളനത്തിനായി പഴനി ആണ്ടവര്‍ ആര്‍ട്സ് കോളേജില്‍ 8000 ഭക്തര്‍ക്ക് ഇരുന്നു വീക്ഷിക്കുന്നതിനുള്ള പവലിയനുകള്‍ ഒരുങ്ങിയിട്ടുണ്ട്. അന്നദാനം, പഞ്ചാമൃതം, കുങ്കുമം , വിഭൂതി, മുരുകന്റെ ചിത്രം ഉള്‍പ്പെടെ ഒരു ലക്ഷം പേര്‍ക്ക് പ്രസാദം നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സമ്മേളനത്തിന്റെ ഒരുക്കങ്ങളും തകൃതിയായി നടക്കുന്നു. സമ്മേളനത്തില്‍ 30,000 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ക്രമീകരണം പൂര്‍ത്തിയായി.
ഈ സമ്മേളനത്തില്‍ ഭഗവാന് മുരുകന്റെ മഹത്വം വിശദീകരിക്കുന്ന നൃത്ത-ഗാന പരിപാടികള്‍, കുമ്മിയാട്ടം, സ്കന്ദ ഷഷ്ഠി കവചം എന്നിവ അവതരിപ്പിക്കും. പഴനിയിലും പരിസരത്തും സുരക്ഷ കര്‍ശനമാക്കി.
https://www.facebook.com/Malayalivartha
























