Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ

സാംസ്‌കാരിക രംഗം എന്നത് ലക്ഷണമൊത്ത അധോലോകമാണ് ; രഞ്ജിത്ത് മഞ്ഞുമലയുടെ അറ്റം മാത്രം

24 AUGUST 2024 08:55 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന

നേരം പുലര്‍ന്നാല്‍ കണിയായി കെട്ട വാര്‍ത്തകള്‍ മാത്രം ഒഴുക്കിവിടുന്ന പുകക്കുഴലാണ് നമ്മുടെ സെക്രട്ടറിയറ്റ്. ഇപ്പോള്‍ ചുരുളഴിഞ്ഞു കൊണ്ടിരിക്കുന്നത് ഈ ഭരണത്തിലെ ഏറ്റവും മ്ലേച്ഛമുഖമായ ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ രഞ്ജിത്തിന്റെ 'കേമത്വ'മാണ്. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ മുഖ്യമന്ത്രിയെ ഉടുമ്പ് പിടിക്കുമ്പോലെ കെട്ടി വെച്ചിരിക്കുന്നത് എന്തിനാണെന്ന് ഇനി അധികം വിവരിക്കേണ്ടതില്ല. സാംസ്‌കാരിക രംഗം എന്നത് ലക്ഷണമൊത്ത അധോലോകമാണ്. പത്ത് പിണറായി വിജയന്മാര്‍ ഒന്നിച്ചു പിടിച്ചാലും ഇതില്‍ ഒരുത്തനെയും തൊടാനാകില്ല. പെണ്ണിന് പെണ്ണ്, മദ്യത്തിന്, മദ്യം, പണത്തിന് പണം!. ഒരു മുഖ്യമന്ത്രിക്ക് ലഭിക്കുന്നതില്‍ എത്രയോ ഇരട്ടി ആഡംബര സൗഭാഗ്യങ്ങളാണ് സാംസ്‌കാരിക വകുപ്പിന്റെ തലപ്പത്തുള്ളവര്‍ ഖജനാവ് കൊള്ള ചെയ്ത് അര്‍മാദിക്കുന്നത്?

യഥാര്‍ഥ റാസ്പുട്ടിന്‍മാര്‍ വിരാജിക്കുന്ന ഏതന്‍ തോട്ടമാണത്! ഇപ്പോള്‍ ചര്‍ച്ച ഒരു രഞ്ജിത് എന്ന വിടനെക്കുറിച്ചാണല്ലോ. സാംസ്‌കാരിക വകുപ്പിനെ ചൂഴ്ന്നു നില്‍ക്കുന്ന ഭീമാകാരമായ മാഫിയയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ല രഞ്ജിത്. മഞ്ഞു മലയുടെ അറ്റം മാത്രം. ടച്ച് ആന്റ് റണ്‍ എന്ന് പറയാവുന്ന അപരാധം മാത്രമേ അവിടെ നടന്നതായി ഇര പോലും പറയുന്നുള്ളൂ. ഒരു തലോടല്‍ കൊണ്ടുള്ള കുളിരുപോലും ഈ നാറിക്ക് പകര്‍ന്നുകൊടുക്കാന്‍ വംഗനാടിന്റെ ഈ പുത്രി തയ്യാറായില്ല. അതിന്റെ ജനുസ് മറ്റൊന്നാണ്. അവിടെയാണ് രഞ്ജിത്തിന് തെറ്റിപ്പോയത്. പേരും പെരുമയും പറഞ്ഞാല്‍ ലോകത്തെ വിഖ്യാത ചലച്ചിത്ര സൃഷ്ടാക്കള്‍ തന്നെയാണ് കേരളത്തിലെ സാംസ്‌കാരിക കൂടോത്രവും കുടചക്രവും തിരിക്കുന്നത്! പക്ഷെ ആ പദവിയിലിരുന്നു വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത സാമഗ്രികളില്‍ നിന്ന് അടിച്ചുമാറ്റിയ കോടികളുടെ കണക്ക് കാണുമ്പോള്‍ കണ്ണഞ്ചി പോകും.

പൊളിച്ചിട്ടിരിക്കുന്ന വസ്തുവകകളുടെ നേര്‍ക്കാഴ്ച കാണാന്‍ പ്രതിപക്ഷ നേതാവ് തൃശൂരും കോഴിക്കോടും തിരുവനന്തപുരവും ഒന്ന് മിന്നല്‍ സന്ദര്‍ശനം നടത്തി നോക്കൂ. ഇതുവരെ ചെയ്തുകൂട്ടിയ പാതകങ്ങള്‍ എടുത്തുനോക്കിയാല്‍ ഇനിയുള്ള സര്‍വീസിലെ ശിഷ്ടകാലം മുഴുവന്‍ ഇവനൊക്കെ കയ്യാമം വെച്ച് തന്നെ ജയിലില്‍ കിടക്കും. അത്രവലിയ കൊള്ളകള്‍ ആണ് നടന്നിരിക്കുന്നത്. ചലച്ചിത്ര വികസന കോര്‍പ്പറേഷനും ചലച്ചിത്ര അക്കാദമിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടത്തിലാണ്. നേര്‍ക്ക് നേര്‍ തെരുവില്‍ ഇറങ്ങി അടിക്കുന്നില്ല എന്നേയുള്ളൂ. എന്തുകൊണ്ട് സാംസ്‌കാരിക വകുപ്പിന് ഒരു ധവളപത്രം ഇറക്കിക്കൂടാ? ഒരു പണിയും എടുക്കാതെ സര്‍ക്കാറിന്റെ വേതാളങ്ങള്‍ എന്ന നിലയില്‍ ഓരോ മാസവും ദശലക്ഷങ്ങള്‍ ഖജനാവില്‍ നിന്ന് കീശയിലാക്കുന്നത് ഇവരാണ്. എന്തൊക്കെ തരത്തിലുള്ള 'സംസ്‌കാരങ്ങള്‍' ആണ് ഇവര്‍ ഇവിടെ വളര്‍ത്തിക്കൊണ്ടിരിക്കുന്നതെന്ന് ലോകം മുഴുവന്‍ പാട്ടല്ലേ. ഒരു ഇസ്പീഡ് മന്ത്രിയെ ആരുടെയും കണ്ണ് തട്ടാതിരിയ്ക്കാന്‍ നാട്ടിയിട്ടുണ്ട്.

ഇന്നത്തെ പ്രതിപക്ഷ നേതാവിനോട് വിനീതമായ ഒരഭ്യര്‍ഥനയുണ്ട്. വി എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ വാര്‍ദ്ധക്യത്തെ കൂസാതെ കാടും മലയും ചവിട്ടിമതിച്ചാണ് കൊള്ള തടയാന്‍ ജനപിന്തുണയോടെ പോരാടി ചരിത്രം സൃഷ്ടിച്ചത്. അത്രയൊന്നും ചെയ്തില്ലെങ്കിലും ഇപ്പോള്‍ വേണ്ടത് നഗരകേന്ദ്രീകൃതമായി അടിഞ്ഞൂകൂടിയിരിക്കുന്ന, ഖജനാവ് കൊള്ളയടിച്ച് കൊണ്ടിരിക്കുന്ന ഈ വേതാളങ്ങളെ പറ്റേ അടിച്ചിറക്കി ചാണകം തളിക്കലാണ്. അവര്‍ എഴുതിയ കവിതകളിലെ, കഥകളിലെ,നാടകങ്ങളിലെ കഥാപാത്രങ്ങളെ ആരാണ് അപഹരിച്ചു കൊണ്ടുപോയതെന്ന് നമുക്ക് അറിയണ്ടേ? അതിന്റെ പേരിലല്ലേ ചില പെണ്ണുങ്ങളെ കാണുമ്പോള്‍ രോമം അവര്‍ക്കു ഇക്കിളിയുണ്ടാക്കുന്നത്!



ഇപ്പോഴത്തെ ചെയര്‍മാന്‍ രഞ്ജിത്തും മുന്‍ ചെയര്‍മാന്‍ കെ ആര്‍ മോഹനനും തമ്മില്‍ താരതമ്യം തന്നെയില്ല. വിഖ്യാത അവാര്‍ഡ് ചിത്രമായ അശ്വഥാമാവിന്റെ സംവിധായകന്‍ ആയിരുന്നു സാത്വികനായ മോഹനന്‍. മൂന്നുവര്‍ഷത്തിലേറെ കാലം ആ ചിത്രം റിലീസിന് അവസരം കിട്ടാതെ പെട്ടിയില്‍ പൂട്ടിവെച്ചിരിക്കുകയായിരുന്നു. നല്ല സിനിമയോടുള്ള സഹതാപം കൊണ്ടാണ് ആകസ്മികമായി ഒരു നാള്‍ കെ ആര്‍ മോഹനനെയും മറ്റും കൂട്ടി എറണാകുളത്ത് എന്റെ സുഹൃത്ത് കണ്മണി ബാബുസേട്ടിനെക്കണ്ട് കെ ആര്‍ മോഹനന്റെ ദയനീയാവസ്ഥ ബോധ്യപ്പെടുത്തിയത്. സുഹൃത്ത് ബന്ധങ്ങള്‍ക്ക് അമിത പ്രാധാന്യം കല്‍പ്പിച്ചിരുന്ന കണ്മണി ബാബുസേട്ട് അപ്പോള്‍ നിറഞ്ഞ തിയറ്ററില്‍ ഓടിക്കൊണ്ടിരുന്ന തകര നിര്‍ത്തിവെപ്പിച്ചു അശ്വഥാമാവിന് ഇടംനല്കി.ഞങ്ങള്‍ പോലും അത്ര യും പ്രതീക്ഷിച്ചില്ല. അക്കാലത്ത് ഇത്തരം ആര്‍ട്ട് സിനിമകള്‍ ഉച്ചപ്പടങ്ങളായിട്ടായിരുന്നു ഓടിച്ചിരുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി ഇത് രാപ്പകല്‍ സിനിമയായി ഓടിച്ചു. അതാണ് അന്നത്തെ പ്രശസ്ത സംവിധായ യകനോട് ഏഷ്യയിലെ ഏറ്റവും വലിയ തീയറ്റര്‍ ഉടമ കാണിച്ച ആദരവ്.

പ്രതിഷേധങ്ങളെ അവഗണിക്കാനായി രഞ്ജിത് വയനാട്ടിലെ രഹസ്യ കേന്ദ്രത്തിലേക്ക് മറുകയും ചെയ്തു. ഇതിനിടെ ഈ റിസോര്‍ട്ട് വിവരങ്ങള്‍ പുറത്തായി. രഞ്ജിത്തിനെതിരായ പ്രതിഷേധം വയനാട്ടിലുമെത്തി. യൂത്ത് കോണ്‍ഗ്രസ് റിസോര്‍ട്ടിന് കാവലിരിക്കുകയാണ്. ഇതിനിടെ സിപിഎംസിപിഐ നേതൃത്വങ്ങളും രഞ്ജിത്തിന് എതിരാണെന്ന് വ്യക്തമായി. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനെ രഞ്ജിത്ത് രാജ്യ സന്നദ്ധത അറിയിച്ചു. സര്‍ക്കാരിന് മോശമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവയ്ക്കാമെന്നുമാണ് രഞ്ജിത് നല്‍കിയ സന്ദേശം. മുഖ്യമന്ത്രിയുമായി അടുത്തു നില്‍ക്കുന്ന മന്ത്രിയേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

മുമ്പ് പലവിധ ആരോപണങ്ങള്‍ രഞ്ജിത്തിനെതിരെ ഉയര്‍ന്നിരുന്നു. അവാര്‍ഡ് നല്‍കള്‍ അടക്കം ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ അന്നൊന്നും രഞ്ജിത്തിനെ മുഖ്യമന്ത്രി കൈവിട്ടില്ല. ഇതേ നിലപാടാണ് ഇപ്പോഴും മുഖ്യമന്ത്രിയുടേത്. ഇത് മനസ്സിലാക്കിയാണ് മന്ത്രി സജി ചെറിയാന്‍ പരസ്യ നിലപാട് വിശദീകരിച്ചത്. എന്നാല്‍ അതിന് ശേഷം കാര്യങ്ങള്‍ കൈവിട്ടു. സിപിഐയും സിപിഎമ്മും രഞ്ജിത്തിനെതിരെ പരോക്ഷ നിലപാട് എടുത്തു. സിപിഎം കേന്ദ്ര നേതൃത്വും മന്ത്രി സജി ചെറിയാനെതിരാണ്. ആരോപണം തെളിയിച്ചാല്‍ മാത്രമേ രഞ്ജിത്തിനെതിരെ നടപടി എടുക്കൂവെന്നാണ് മന്ത്രി രണ്ടാമതും വിവരിച്ചത്. ഇരയുടെ പരാതി കിട്ടിയാല്‍ അത് തെളിയിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. ഇതാണ് വസ്തുതയെന്നിരിക്കെയാണ് സജി ചെറിയാന്‍ വിവാദ നിലപാടുകളുമായി രംഗത്തു വന്നത്.

പിണറായിയെ രാജി സന്നദ്ധത അറിയിച്ചെങ്കിലും തീരുമാനം വൈകും. വിശദമായ കൂടിയാലോചനകള്‍ ഇക്കാര്യത്തില്‍ നടക്കും. രഞ്ജിത്തിന്റെ രാജി വാങ്ങിയാല്‍ അത് സിപിഎം സെക്രട്ടറിയുടെ ഇടപടെല്‍ ഫലമായി വ്യാഖ്യാനിക്കുമെന്ന ചര്‍ച്ചയും പാര്‍ട്ടിയിലുണ്ട്. ഇതിനൊപ്പം സിപിഐയുടെ സമ്മര്‍ദ്ദവും. പ്രതിപക്ഷവും വിജയമായി ആഘോഷിക്കും. ഇതിനൊപ്പം മന്ത്രി സജി ചെറിയാനെതിരേയും വിവാദങ്ങള്‍ കനക്കും. അതുകൊണ്ട് തന്നെ എല്ലാ വശവും നോക്കി മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കൂ. മുഖ്യമന്ത്രിയുടെ സമ്മതം കിട്ടിയാല്‍ മാത്രമേ രഞ്ജിത്ത് രാജി നല്‍കൂവെന്നും വ്യക്തമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (14 minutes ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (27 minutes ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (38 minutes ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (58 minutes ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (1 hour ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (1 hour ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (1 hour ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (2 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (3 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (3 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (4 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (4 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (4 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (5 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (6 hours ago)

Malayali Vartha Recommends