താരരാജാക്കന്മാരുടെ കരണംപുകച്ച് നടി ഉര്‍വ്വശി ; ലേഡി സൂപ്പര്‍ സ്റ്റാറിന് കൈയ്യടിച്ച് മലയാളി

സൂപ്പര്‍നായികമാരും ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവിയുള്ളവരും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോല്‍ ഓടി. മാദ്യമങ്ങളെ കാണാതെ ഒളിച്ച് നടക്കുകയാണവര്‍. എന്നാല്‍ നടി ഉര്‍വശി ഇപ്പോള്‍ ശക്തമായി വന്ന് പ്രതികരിച്ച് പോയതിന് കൈയ്യടിച്ച് മലയാളി. ദേ ഇതാണ് മലയാളിയുടെ ലേഡി സൂപ്പര്‍ സ്റ്റാറെന്ന് സിനിമാപ്രേമികള്‍. അമ്മ സംഘടനയുടെ തോന്നിവാസങ്ങളും സിദ്ദിഖിന്റെ വാര്‍ത്താസമ്മേളനവും പൊളിച്ചടുക്കിയാണ് ുര്‍വശി സംസാരിച്ചത്. നട്ടെല്ലുള്ളവര്‍ അമ്മയില്‍ ഉണ്ടല്ലോയെന്ന് ഉര്‍വശിയെ ചൂണ്ടിക്കാണ്ട് മലയാളി. താരരാജാക്കന്മാര്‍ മാളത്തിലൊളിച്ചിരിക്കുമ്പോഴാണ് ഉര്‍വശി വന്നുനിന്ന് സംസാരിച്ച്് പോയത്. മുണ്ട് മടക്കി കുത്തി സ്‌റ്റൈല്‍ കാണിക്കുന്നവരും കൂളിങ് ഗ്ലാസ് ഹീറോയുമൊക്കെ പേടിച്ച് ഒളിച്ചിരിക്കുന്നു.
ഉര്‍വശി ശക്തമായ് പലതും വിളിച്ച് പറഞ്ഞ് കഴിഞ്ഞു. ഉര്‍വ്വശി അമ്മ സംഘടനയെ ഞെട്ടിച്ചിരിക്കുകയാണ്. മുന്‍പ് ജഗദീഷ് വന്ന് പലതും വെളിപ്പെടുത്തല്‍ നടത്തിയിരുന്നു പിന്നാലെ ഉര്‍വശിയും. അമ്മ സംഘടനയില്‍ ഭിന്നത് ഇല്ലെന്നാണ് സിദ്ദ് പറഞ്ഞത് എന്നാല്‍ പിളര്‍ന്ന് നില്‍ക്കുന്നുവെന്ന് വ്യക്തമായിരിക്കുന്നു. സ്ത്രീകളുടെ ആരോപണങ്ങളില്‍ അമ്മ സംഘടന വളരെ ശക്തമായി ഇടപെടേണ്ടതുണ്ടെന്നും പഠിച്ചിട്ട് പ്രതികരിക്കാം എന്ന് പറയുന്നതിനു പകരം വളരെ ശക്തമായി ഒന്നിച്ച് നിലകൊള്ളണമെന്നും ഉര്‍വശി ചെന്നൈയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്ത്രീകള്‍ പറയുന്ന ആരോപണങ്ങള്‍ സിനിമയിലെ പുരുഷന്മാര്‍ക്കെതിരെയാണെന്നോര്‍ക്കണമെന്ന് ഉര്‍വശി പറഞ്ഞു. സിനിമയിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലുമുള്ള പുരുഷന്മാര്‍ക്കാണ് ഇത് അപമാനമായി വരുന്നത്. സിനിമ മാത്രമാണ് ഉപജീവനം എന്ന് തന്നെപ്പോലെ കരുതുന്ന എത്രയോ പേരുണ്ടിവിടെ. ഇതുപോലുള്ള പുരുഷന്മാര്‍ക്കിടയിലാണ് ഇത്രയുംകാലം ജോലി ചെയ്തത് എന്നുധരിക്കുന്നത് വലിയ ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. ഇങ്ങനെ മാത്രം സംഭവിക്കുന്ന ഒരു മേഖലയല്ല സിനിമ. ഇവിടെ അന്തസോടെ സ്ത്രീയും പുരുഷനും ഒരുമിച്ച് കൈകോര്‍ത്തുനിന്നുകൊണ്ട് കൂട്ടായി പരിശ്രമിക്കുമ്പോഴാണ് നല്ല സിനിമകളുണ്ടാവുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
എല്ലാ മേഖലയിലുമെന്നപോലെ സിനിമയിലും മോശം പ്രവണതകളുണ്ട്. അതിനെതിരേ വ്യക്തമായ ഒരു വ്യവസ്ഥ സര്‍ക്കാര്‍ തലത്തിലുമുണ്ടാവണം. അമ്മ സംഘടന വേണം അതിന് മുന്‍കയ്യെടുക്കാന്‍. മുന്‍പ് ഒരു പേഴ്‌സണല്‍ സ്റ്റാഫിനെ വെക്കാന്‍ താരപദവി ഉള്ളതുകൊണ്ട് എനിക്കനുമതി കിട്ടി. പുതുതായി വരുന്ന എല്ലാവര്‍ക്കും അങ്ങനെയുണ്ടാവില്ല. പിന്നെ എന്റെ ചേച്ചിമാരും അച്ഛനമ്മമാരും അമ്മാവനുമെല്ലാം ഇടയ്ക്കിടെ വന്നുനോക്കും. ചോദിക്കാനും പറയാനും ആളുണ്ട് എന്നൊരു തോന്നല്‍ എല്ലാവര്‍ക്കും ഉള്ളതുകൊണ്ടായിരിക്കും എനിക്കൊന്നും സംഭവിച്ചിട്ടില്ല, അതുകൊണ്ട് ഞാന്‍ പ്രതികരിക്കേണ്ട എന്നല്ല. അമ്മയിലെ ഓരോ അം?ഗങ്ങളും പ്രതികരിക്കണം. സമൂഹത്തില്‍ വലിയ കോളിളക്കമുണ്ടാക്കുന്നതാണ് ഇതെന്നും അവര്‍ പറഞ്ഞു.
അന്യഭാഷയില്‍നിന്നുള്ള ഒരു നടി ആരോപണമുന്നയിക്കുക എന്നുപറയുമ്പോള്‍ അവരെന്തായിരിക്കും അവരുടെ നാട്ടില്‍പ്പോയി പറഞ്ഞിട്ടുണ്ടാവുക? അതുകൊണ്ട് വളരെ ?ഗൗരവത്തില്‍ ചിന്തിക്കേണ്ട കാര്യമാണിത്. ഇക്കാര്യം തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ വ്യാപിച്ച് എവിടെ ചെന്നെത്തും എന്ന് പറയാന്‍ പറ്റില്ല. പാന്‍ ഇന്ത്യ ആശയമായതുകൊണ്ട് എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും വന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പരാതിയുള്ള സ്ത്രീകള്‍ ഈ സമയത്ത് വരിക. നിങ്ങളുടെ പേരുകള്‍ പുറത്തുപറയില്ല, എന്ന് പറഞ്ഞാല്‍ ഒരുപാട് സ്ത്രീകള്‍ രം?ഗത്തെത്തുക ചിലപ്പോള്‍ പലഭാഷകളില്‍നിന്നായിരിക്കും. സംഘടന വളരെ ശക്തമായ നിലപാടാണ് എടുക്കേണ്ടതെന്നാണ് അമ്മയുടെ ആയുഷ്‌കാല അം?ഗം എന്ന നിലയില്‍ തനിക്ക് പറയാനുള്ളതെന്നും ഉര്‍വശി പറഞ്ഞു.
സിദ്ദിഖിന്റെ പ്രസ്താവന ഇന്നലെ കേട്ടിരുന്നു. ഒഴുക്കന്‍ മട്ടിലുള്ള പ്രസ്താവനകള്‍ ഇനി പറയാന്‍ പാടില്ല. ഒരു സ്ത്രീ കമ്മീഷനുമുന്നില്‍ പറഞ്ഞ കാര്യങ്ങളടങ്ങിയ റിപ്പോര്‍ട്ടിന് വലിയ വിലകൊടുക്കണം. ആരോടെങ്കിലുമുള്ള വൈരാ?ഗ്യം തീര്‍ക്കാനാണെങ്കില്‍ വാര്‍ത്താസമ്മേളനം വിളിച്ച് പറഞ്ഞാല്‍ പോരേ? അവര്‍ക്കൊപ്പം എന്നും താനുണ്ടാവും. നടി എന്ന നിലയ്ക്കുള്ള എന്റെ നിലപാടാണിത്. ഒരാളേയും പൊതുവേദിയില്‍ കാണുന്നതുപോലെയായിരിക്കില്ല അയാളുടെ വ്യക്തിത്വം എന്നുപറയുന്നത്. ഒരാളുടെ മുറിയില്‍ ചെല്ലുമ്പോള്‍ ഒരാളേയുംകൂടി ഒപ്പം കൊണ്ടുചെല്ലണം. അല്ലെങ്കില്‍ അമ്മ സംഘടനയില്‍ അങ്ങനെയൊരു നിയമമുണ്ടാക്കണം. കൂടിയാലോചിച്ച് അമ്മയില്‍ ഒരു തീരുമാനമുണ്ടായേ പറ്റൂ, ഉര്‍വശി വ്യക്തമാക്കി. സംഘടനയാണ്, നിയമപരമായി അങ്ങനെയൊന്നും മുന്നോട്ടുപോവാന്‍ സാധിക്കില്ല എന്നൊന്നും പറയാന്‍ പറ്റില്ല. കാരണം, ഇത് കോടതി ഏറ്റെടുത്ത കാര്യമാണ്. ഒരു ആര്‍ട്ടിസ്റ്റിനെ അകറ്റിനിര്‍ത്താന്‍ അമ്മ സംഘടനയ്ക്ക് സാധിക്കുമെങ്കില്‍, രക്ഷിക്കാനറിയുന്നവരേ ശിക്ഷിക്കാവൂ എന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























