കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... പനി ബാധിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... പനി ബാധിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.
വയനാട് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി ജുബൈരിയ ദമ്പതികളുടെ മകള്‍ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് വിവാഹദിവസമാണ് ഷഹാനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ഈ മാസം 11നാണ് ഷഹാനയും വൈത്തിരി സ്വദേശി അര്‍ഷാദും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു മുന്‍പ് ചെറിയ പനിയും മറ്റുമുണ്ടായിരുന്നു. ചടങ്ങിനു ശേഷം പനി കലശലായതോടെ അന്നു വൈകുന്നേരം തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
https://www.facebook.com/Malayalivartha
























