തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം... നിരവധി പേര്‍ക്ക് പരിക്ക്, തെരുവുനായക്ക് പേവിഷബാധയുണ്ടോയെന്ന് സംശയം? നായയ്ക്കായി തിരുവനന്തപുരം നഗരത്തില്‍ ഡോഗ് സ്ക്വാഡിന്റെ തെരച്ചില്‍

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം... നിരവധി പേര്‍ക്ക് പരിക്ക്, തെരുവുനായക്ക് പേവിഷബാധയുണ്ടോയെന്ന് സംശയം? നായയ്ക്കായി തിരുവനന്തപുരം നഗരത്തില്‍ ഡോഗ് സ്ക്വാഡിന്റെ തെരച്ചില്‍ .
തിരുവനന്തപുരം കരമന, കൈമനം, ചിറമുക്ക് മേഖലകളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. 32 പേരെയാണ് തെരുവുനായ കടിച്ചത്. ഇവരെയെല്ലാം ഒരു നായ തന്നെയാണ് കടിച്ചതെന്നാണ് സൂചനകളുള്ളത്. പരിക്കേറ്റവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. നേമം ശാന്തിവിള ആശുപത്രിയിലും 8 പേര് ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്.
പോത്തീസിന്റെ അടുത്തു നിന്നാണ് നിരവധി പേരെ നായ കടിച്ചത്. ഈ നായ തന്നെയാണ് പലയിടത്തും ആക്രമണം നടത്തിയതെന്നാണ് വിവരം. രണ്ട് ഡോഗ് സ്ക്യാഡുകളാണ് തെരച്ചില്‍ നടത്തുന്നത്. അതേസമയം ചികിത്സ തേടിയ എല്ലാവര്ക്കും പേവിഷ വാക്സിന് കൊടുക്കുമെന്ന് ആശുപത്രി അധികൃതര്‍ .
https://www.facebook.com/Malayalivartha
























