എറണാകുളത്ത് ടെസ്റ്റ് ഡ്രൈവിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബെന്‍സ് കാറുകള്‍ കൂട്ടിയിടിച്ചു...

എറണാകുളത്ത് ടെസ്റ്റ് ഡ്രൈവിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബെന്‍സ് കാറുകള്‍ കൂട്ടിയിടിച്ചു... കോടികള്‍ വിലയുള്ള ഇവയ്ക്കൊപ്പം മറ്റൊരു കാറും അകപ്പെട്ടു. കാറുകളിലുണ്ടായിരുന്ന യുവതിയടക്കം അഞ്ചുപേര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. ഒരാളുടെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. എറണാകുളം സ്വദേശികളായ അശ്വിന് ദീപക്, സൂരജ്, സച്ചിന്, അനഘ, സജിമോന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അശ്വിനാണ് കാലിന് പരിക്കേറ്റത്. നാലു പേരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എറണാകുളം വില്ലിംഗ്ഡണ്‍ ഐലന്‍ഡില്‍ ഇന്നലെ വൈകിട്ട് 3.10നായിരുന്നു അപകടം നടന്നത്. മെഴ്സിഡസ് ബെന്‍സിന്റെ എ.എം.ജി എസ്.എല്‍. 55 റോഡ്സ്റ്റര്‍, എ.എം.ജി ജി.ടി 63എസ്.ഇ കാറുകളും ഒരു ഹ്യുണ്ടായ് ആക്സന്റ് കാറുമാണ് അപകടത്തില്‍പ്പെട്ടത്.
അനഘ ടെസ്റ്റ് ഡ്രൈവ് ചെയ്തിരുന്ന ജി.ടി 63എസ്.ഇ കാറാണ് അപകടത്തിന് ഇടയാക്കിയത്. റെയില്‍വേ ഗേറ്റ് ഭാഗത്തുനിന്ന് അമിതവേഗത്തില്‍ ഐലന്‍ഡ് ഭാഗത്തേക്ക് വരികയായിരുന്നു അനഘയുടെ കാര്‍. കേന്ദ്രീയ വിദ്യാലയ ഭാഗത്ത് എത്തിയപ്പോള്‍ റോഡിനെ മുറിച്ചുകടന്നുപോകുന്ന പഴയ റെയില്‍പാളത്തില്‍ തട്ടി കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഹ്യുണ്ടായ് അക്സന്റ് കാറിനെയാണ് ആദ്യം ഇടിച്ചുതെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തില്‍ വലതുഭാഗത്തേക്ക് നീങ്ങിയ ജി.ടി 63 എസ്.ഇ കാര്‍ എതിരെ വന്ന എസ്.എല്‍. 55 റോഡ്സ്റ്ററിലേക്കും പാഞ്ഞുകയറി. അശ്വിനാണ് ഈ കാര്‍ ടെസ്റ്റ് െ്രെഡവ് ചെയ്തിരുന്നത്. കോട്ടയം വൈക്കം കോതനല്ലൂര്‍ സ്വദേശി, എറണാകുളം കുരീക്കാട് താമസിക്കുന്ന സജിമോനാണ് ഹ്യുണ്ടായ് അക്സന്റ് കാര്‍ ഓടിച്ചിരുന്നത്.ജി.ടി 63എസ്.ഇ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
എസ്.എല്‍. 55 റോഡ്സ്റ്ററിന്റെ മുന്നിലെ വീല്‍ തെറിച്ചുപോയി. അതുവഴി പോയവരാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. സജിമോന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























