പാലക്കാട് ലക്കിടിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം...

പാലക്കാട് ലക്കിടിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം.... കടമ്പഴിപ്പുറം കുണ്ടുവം പാടം കണ്ടത്തൊടി വീട്ടില്‍ ശിവദാസന്‍ (33) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരപ്പറമ്പില്‍ ജിഷ്ണുവിന് (20) ഗുരുതരമായ പരിക്കേറ്റു.
ലക്കിടി പേരൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം സംഭവിച്ചത്്. ഒറ്റപ്പാലം ഭാഗത്ത് നിന്ന് പത്തിരിപ്പാല ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിന് പിറകില്‍ കാര്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് . മരിച്ച ശിവദാസന്‍ വെല്‍ഡിംഗ് ജോലിക്കാരനാണ് .
"
https://www.facebook.com/Malayalivartha
























