സങ്കടം സഹിക്കാനാവാതെ.... സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു....

സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. വടക്കേക്കാട് എടക്കളത്തൂര്‍ ബെന്നിയുടെ മകന് എമില്‍ ബെന്നിയാണ് (15) മരിച്ചത്. തിരുവളയന്നൂര് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 10ാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
കുന്നത്തൂര്‍ എള്ളൂരകായില്‍ റോഡിലുള്ള കണ്ണത്ത് കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. എമില്‍ ബെന്നി മുങ്ങുന്നതു കണ്ട് കൂട്ടുകാര്‍ നിലവിളിച്ചു. പരിസരവാസികള്‍ പുന്നൂക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
ജയിന് ആണ് മാതാവ്. രണ്ട് സഹോദരങ്ങളുണ്ട്.
https://www.facebook.com/Malayalivartha
























