ഹരിപ്പാട് ടിവി റീചാര്‍ജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

ടിവി റീചാര്‍ജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ഹരിപ്പാട് മുട്ടം വിളയില്‍ ബാബുകല ദമ്പതികളുടെ മകന് കാര്‍ത്തിക്ക് (9) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. കാര്‍ത്തിക് അമ്മയോട് ടിവി റീചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. വൈകുന്നേരമാകുമ്പോഴേ റീച്ചാര്‍ജ്ജ് ചെയ്തു തരാന്‍ സാധിക്കു എന്ന് അമ്മ മറുപടി പറഞ്ഞു. ഉടന്‍ തന്നെ കാര്‍ത്തിക്ക് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ കാര്‍ത്തിക് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മുട്ടം എധീന സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.
"
https://www.facebook.com/Malayalivartha
























