മാലിന്യം നീക്കുന്നതിനിടെ തൊഴിലാളി മുങ്ങിമരിച്ച ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനൊരുങ്ങി സര്‍ക്കാര്‍....

മാലിന്യം നീക്കുന്നതിനിടെ തൊഴിലാളി മുങ്ങിമരിച്ച ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ സര്‍ക്കാര്‍. റെയില്‍വേ സ്റ്റേഷന് സമീപമുള്ള ആമയിഴഞ്ചാന്‍ തോട് റെയില്‍വേ ടണല്‍ ശുചീകരിക്കുന്നതിന് 63 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. റെയില്‍വേയോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും തയ്യാറായിരുന്നില്ല.
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്നത്തില്‍ തിരുവനന്തപുരം നഗരസഭ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയിട്ടുണ്ടായിരുന്നു.
ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഇതില്‍ വ്യക്തമാക്കി. തോട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി തുടങ്ങിയെന്നും നഗരസഭ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടായിരുന്നു. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ രാത്രികാല സ്ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു.
തിരുവനന്തപുരം നഗരമധ്യത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാന്‍ തോട് ആകെ 12 കിലോമീറ്ററാണുള്ളത്. ഇതില്‍ 117 മീറ്ററിലാണ് റെയില്‍വേ ഭൂമിയിലൂടെ കടന്നു പോകുന്നത്. ആമയിഴഞ്ചാന്‍ തോട് ശുചീകരിക്കുന്നതിനിടെ കാണാതായ ജോയി മരിച്ചതോടെയാണ് തോട് ശുചീകരണം ഊര്‍ജ്ജിതമാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha
























