ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തി... ഭര്‍ത്താവിന് ജീവപര്യന്തം തടവും 60,000 രൂപ പിഴയും....

ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തി... ഭര്‍ത്താവിന് ജീവപര്യന്തം തടവും 60,000 രൂപ പിഴയും.... ചെറുകുന്ന് കണ്ണപുരം ചുണ്ടവയലില്‍ വാടകക്ക് താമസിക്കുന്ന തമിഴ്നാട് കടലൂര്‍ സ്വദേശിനി മഞ്ചമാത എന്ന മഞ്ജുവിനെ (28) കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് കടലൂര്‍ കീഴ്വറത്തൂര് സ്വദേശി മണികണ്ഠനെ (35) തലശ്ശേരി ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി ഫിലിപ് തോമസ് ശിക്ഷിച്ചത്.
കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷംകൂടി കഠിന തടവ് അനുഭവിക്കേണ്ടതാണ്. തെളിവ് നശിപ്പിച്ചതിന് മൂന്ന് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും.
പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം കഠിനതടവ് അനുഭവിക്കുകയും വേണം. പിഴസംഖ്യ മരിച്ച മഞ്ജുവിന്റെ കുട്ടികള്‍ക്ക് നല്‍കണം. 2017 മാര്‍ച്ച് 16ന് അര്‍ധരാത്രിയോടെയായിരുന്നു സംഭവം നടന്നത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഭാര്യയെ മാരകായുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























