നിക്കാഹ് ദിനത്തിൽ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു മരണത്തിന് കീഴടങ്ങി...

വിവാഹ ദിനത്തിൽ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു മരണത്തിന് കീഴടങ്ങി. അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്പതികളുടെ മകൾ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. ഈ മാസം 11ന് ആണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള നിക്കാഹ് നടന്നത്. വിവാഹത്തിനു മുൻപ് ചെറിയ പനിയും മറ്റുമുണ്ടായിരുന്ന ഷഹാനയെ ചടങ്ങിനു ശേഷം പനി ശക്തമായതോടെ അന്നു വൈകിട്ട് തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് മരിച്ചത്.
അതിനിടെ കണ്ണൂരിൽ ചെള്ള് പനി. ചെള്ളുപനി ബാധിച്ച് ചികിത്സയിലായിരുന്ന പുരളിമലക്കടുത്തെ മധ്യവയസ്കൻ ശനിയാഴ്ച മരിച്ചു. രോഗം സങ്കീർണമായി ആന്തരികാവയവങ്ങളെ ബാധിച്ചശേഷമാണ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇയാള് ചികിത്സ തേടിയത്. നിസ്സാരമായി കാണേണ്ടതല്ല ഈ രോഗം. തുടക്കത്തിൽതന്നെ കണ്ടെത്തി ശാസ്ത്രീയമായി ചികിത്സിച്ചില്ലെങ്കിൽ അസുഖം ഗുരുതരമായി മരണത്തിന് കാരണമാകാം.
https://www.facebook.com/Malayalivartha
























