ആലിപ്പഴ മഴ വരുന്നു

ഷാർജ മദാമിലാണ് ഇന്ന് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടത്. ഷാർജയിലെ മലിഹ, ഖദൈറ, ഫിലി എന്നിവിടങ്ങളിലും മറ്റ് പ്രദേശങ്ങളിലും മഴ ശക്തമായിരുന്നുവെന്ന് ദേശീയകാലാവസ്ഥാ കേന്ദ്രം (എൻസിഎം) പറഞ്ഞു. ചില കിഴക്കൻ പ്രദേശങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും ഇതോടൊപ്പം ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ എടുക്കണമെന്ന് കാലാവസ്ഥാ വകുപ്പ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ദൃശ്യപരത കുറയാനും കാരണമായേക്കാമെന്നും മുന്നറിയിപ്പിൽ പറഞ്ഞു. യുഎഇയിലെ വേനൽമഴയും മറ്റു കാലാവസ്ഥാ വ്യതിയാനവും പുത്തൻ പ്രതിഭാസമല്ല. കഴിഞ്ഞ രണ്ട് മാസങ്ങളിൽ ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷവും ചാറ്റൽമഴയുമുണ്ടായിരുന്നു.
: സൗദിയില്‍ മഴ തുടരുകയാണ്. നേരിയതും ശക്തവുമായ മഴ പല പ്രദേശങ്ങളിലും പെയ്യുന്നുണ്ട്. അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. അടുത്ത ചൊവ്വാഴ്ച വരെ ഇടിമിന്നലും മഴയും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി പൗരന്മാരോടും താമസക്കാരോടുമായി നല്‍കിയ ജാഗ്രത നിര്‍ദേശത്തില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
വിവിധ പ്രദേശങ്ങളില്‍ മഴയോടൊപ്പം ഇടിമിന്നലും പ്രതീക്ഷിക്കുന്നു. സുരക്ഷിതമായ സ്ഥലങ്ങളില്‍ താമസിക്കുക, താഴ്വരകള്‍, വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ തുടങ്ങിയ വെള്ളപ്പൊക്ക സാധ്യതാ സ്ഥലങ്ങള്‍ ഒഴിവാക്കുക, അപകടസാധ്യത കണക്കിലെടുത്ത് ഈ സ്ഥലങ്ങളില്‍ നീന്തുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സിവില്‍ ഡിഫന്‍സ് നല്‍കിയിട്ടുള്ളത്. സോഷ്യല്‍ മീഡിയ അടക്കമുള്ള വിവിധ മാധ്യമങ്ങളിലൂടെ നല്‍കുന്ന ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കാനും പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്.
മക്ക മേഖലയില്‍ മിതമായതോ കനത്തതോ ആയ മഴ അനുഭവപ്പെടുമെന്നും വെള്ളപ്പൊക്കം, ആലിപ്പഴവര്‍ഷം, ശക്തമായ കാറ്റ് എന്നിവയ്ക്ക് കാരണമായേക്കാമെന്ന് സിവില്‍ ഡിഫന്‍സ് വിശദീകരിച്ചു. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
റിയാദ് മേഖലയില്‍ അഫീഫ്, അല്‍-ദവാദ്മി, അല്‍-ഖുവൈയ്യ തുടങ്ങിയ പ്രദേശങ്ങളില്‍ ചെറിയ മഴയും പൊടി ഉയര്‍ത്തുന്ന കാറ്റും പ്രതീക്ഷിക്കുന്നുണ്ട്. മദീന, അല്‍-ബാഹ, അസീര്‍, ജിസാന്‍, നജ്റാന്‍, അല്‍-ഖാസിം, കിഴക്കന്‍ പ്രവിശ്യ എന്നീ പ്രദേശങ്ങളില്‍ മിതമായതോ അതിശക്തമായതോ ആയ മഴയും ആലിപ്പവര്‍ഷവും പ്രവചിക്കുന്നുണ്ട്. ഖുന്‍ഫുദക്ക് സമീപം കഴിഞ്ഞ ദിവസം വന്‍ മലവെള്ളപ്പാച്ചിലുണ്ടായി. മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട കൊണ്ടോട്ടി സ്വദേശികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും, കാര്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ട് ഉണ്ട്.
വരും മണിക്കൂറുകളില്‍ മദീനയില്‍ ശക്തമായ കാറ്റിനുള്ള സാധ്യത ശനിയാഴ്ച രാവിലെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി നല്‍കിയ മുന്നറിയിപ്പില്‍ അറിയിച്ചു. നഗരത്തിന്റെ സ്വഭാവം, ഭൂമിശാസ്ത്രം എന്നിവ കണക്കിലെടുത്ത് തെരുവുകളില്‍ സ്ഥാപിച്ച വലിയ ടവറുകള്‍, ഉയര്‍ന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍, ഉയരത്തിലുള്ള വസ്തുക്കള്‍ സ്ഥാപിച്ച കെട്ടിടങ്ങള്‍ അടക്കമുള്ള സ്ഥലങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍നടക്കുന്ന സൈറ്റുകള്‍. എന്നിവിടങ്ങളില്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. മദീനയുടെ കിഴക്കന്‍ പ്രദേശങ്ങളിലും പ്രവാചകന്റെ മസ്ജിദ് പ്രദേശത്തും കാറ്റിന്റെ വേഗത മണിക്കൂറില്‍ 80 കിലോമീറ്ററില്‍ അധികമാകുമെന്ന് കേന്ദ്രം പ്രതീക്ഷിച്ചു. വ്യാഴാഴ്ചയും മദീനയില്‍ മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുണ്ടായിരുന്നു. 40 മില്ലീമീറ്ററില്‍ മഴ പെയ്തു.
https://www.facebook.com/Malayalivartha
























