സിദ്ദിഖ് വര്‍ഷങ്ങള്‍ക്കുമുന്‍പ് പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി... യുവനടി രംഗത്തു വരുമ്പോള്‍ കേസെടുക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍...ഒരു മണിക്കൂറോളം അടച്ചിട്ട മുറിയിൽ കാണിച്ചു കൂട്ടിയത്..

ഒന്നല്ല രണ്ടു വിക്കറ്റാണ് ഇപ്പോൾ ഒറ്റയടിക്ക് വീണിരിക്കുന്നത് . ഹേമകമ്മിറ്റി റിപ്പോർട്ടിൽ തുടക്കത്തിൽ പറഞ്ഞിരിക്കുന്നത് പോലെ പുറമെ കാണുന്ന തിളക്കമൊന്നും ഉള്ളിൽ ഇല്ല എന്നുള്ളത് വളരെ ശെരിയാണ്. സിനിമയിൽ മാത്രമല്ല ഇവർ നല്ല നടൻമാർ ജീവിതത്തിലും അത് ആണെന്ന് തെളിയിച്ചിരിക്കുകയാണ്. നമ്മളെല്ലാവരും വളരെ അഹങ്കരിച്ചിരുന്ന മലയാള സിനിമ ലോകം ആണ് ഇപ്പോൾ വീണുടഞ്ഞിരിക്കുന്നത്. ഇനിയും വീഴാൻ എത്ര പേർ. അങ്ങേയറ്റം അധംപതിച്ചു പോയോ നമ്മുടെ സിനിമ ലോകം . അല്ലെങ്കിൽ സിനിമയെന്ന് സ്വപ്നവുമായി വരുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും അത്രയേറെ ഭയത്തോടെയല്ലാതെ കടന്നു ചെല്ലാൻ പറ്റാത്ത കാമം മാത്രം നിറഞ്ഞ കണ്ണുകളാൽ നോക്കുന്ന കഴുകന്മാരാൽ നിറഞ്ഞ അവസ്ഥയായോ മലയാള സിനിമ .
നമ്മളൊക്കെ അത്രയേറെ ആരാധിക്കുന്ന കഥാപാത്രങ്ങളിലൂടെ തീയറ്ററുകളിൽ നിറഞ്ഞ കൈയ്യടി നൽകി പ്രോത്സാഹിപ്പിച്ച താരങ്ങളാണ് ക്യമറക്കു പിന്നിൽ പെൺകുട്ടികളെ പോലും അല്ലെങ്കിൽ അവരുടെ ശരീരത്തെ ആർത്തിയോട് തിന്നുവാനായിട്ട് അടുക്കുന്നത് എന്നുള്ളത് അങ്ങേയറ്റം ഭയം ഉളവാക്കുന്ന ഒരു കാര്യമാണ് . അത് തന്നെയാണ് , അല്ലെങ്കിൽ കാലങ്ങളായി അത് തന്നെയാണ് നടക്കുന്നത് എന്നുള്ളത് യുവനടി വളരെ ധൈര്യത്തോടെ തുറന്നു പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.ലജ്ജ തോന്നുന്നു... അറപ്പ് തോന്നുന്നു.. വെറുപ്പ് തോന്നുന്നു..അല്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ മാന്യതിയുണ്ടെങ്കിൽ, ലജ്ജയുണ്ടെങ്കിൽഅമ്മ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സംഘടനയിൽ നിന്നും സ്ത്രീകൾ ഒഴിഞ്ഞു പോവുക തന്നെ ചെയ്യണം .
അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് വര്‍ഷങ്ങള്‍ക്കുമുന്‍പ് പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി യുവനടി രംഗത്തു വരുമ്പോള്‍ കേസെടുക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. സിനിമയില്‍ അവസരത്തിന് ക്ഷണിച്ച് തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലില്‍വെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് വെളിപ്പെടുത്തല്‍. മുന്‍പ് ഇതു പറഞ്ഞപ്പോള്‍ ആരും ഒപ്പംനിന്നില്ലെന്നും വളഞ്ഞിട്ടാക്രമിച്ചെന്നും നടി പറഞ്ഞു. 2019ലും 2022ലും ഇവര്‍ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. അന്നത്തെ വെളിപ്പെടുത്തലിനേക്കാള്‍ ഗൗരവമുള്ളാണ് ഇപ്പോഴത്തെ തുറന്നു പറച്ചില്‍. പീഡനം നടക്കുമ്പോള്‍ ഇവര്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നോ എന്ന് പോലീസ് പരിശോധിക്കും. ഈ സാഹചര്യത്തിലാണ് സിദ്ദഖി അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചത്.
നടിയുടെ വെളിപ്പെടുത്തല്‍ പ്ലസ്ടു കഴിഞ്ഞുനില്‍ക്കുന്ന സമയത്താണ് ഫെയ്സ്ബുക്ക് വഴി സിദ്ദിഖ് സൗഹൃദം സ്ഥാപിച്ചത്. പതിവായുള്ള ഹായ്‌മോളെ എന്ന വിളിയിലും സന്ദേശങ്ങളിലും സംശയമൊന്നും തോന്നിയില്ല. രണ്ടുകൊല്ലത്തോളം ഈ രീതിയില്‍ സൗഹൃദം തുടര്‍ന്നു. മോഡലിങ് ചെയ്യുന്ന സമയത്താണ് സിനിമയിലേക്കുള്ള ക്ഷണംവന്നത്. അതൊരു കെണിയായിരുന്നെന്ന് ഇപ്പോള്‍ സംശയിക്കുന്നു.നിള തിയേറ്ററില്‍ ഒരു സിനിമയുടെ പ്രിവ്യൂവിന് സിദ്ദിഖ് ക്ഷണിച്ചപ്പോള്‍ പോയി. സിനിമയുടെ ചര്‍ച്ച ഹോട്ടലില്‍ ആയിരുന്നു. അവിടെവെച്ചായിരുന്നു പീഡനം. ഹോട്ടല്‍മുറിയില്‍വെച്ച് ഹീനമായി പെരുമാറി. പരമാവധി ചെറുത്തു. കൊല്ലപ്പെടുമോയെന്നുപോലും തോന്നി-ഇതാണ് പുതിയ വെളിപ്പെടുത്തല്‍.പുറത്തുപറഞ്ഞാലും ആരും വിശ്വസിക്കില്ലെന്നു സിദ്ദിഖ് വെല്ലുവിളിച്ചു. സിനിമാസ്വപ്നത്തിന്റെ പേരില്‍ വലിയ വിലകൊടുക്കേണ്ടിവന്നു.
ഒരുമണിക്കൂറോളംനീണ്ട ആ മുറിയിലെ നടുക്കം ഇപ്പോഴും വേട്ടയാടുന്നു. തന്റെ ജീവിതത്തിലാണ് ഇനിയുള്ള ശ്രദ്ധ. അതിനാല്‍ കേസ് കൊടുക്കാനില്ല. നിങ്ങളൊരു മാന്യനാണോ ക്രിമിനല്‍ ആണോയെന്നു സിദ്ദിഖിനോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നതായും നടി പറഞ്ഞു. നടന്‍ സിദ്ദിഖിനെ പ്രതികരണത്തിനായി പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ തയ്യാറായില്ല. പോലീസില്‍ പരാതി നല്‍കില്ലെന്നാണ് ഈ നടിയുടെ നിലപാട്.സിദ്ദിഖിന്റെ പെരുമാറ്റം വലിയ മാനസിക പ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്നും നടി നേരത്തെ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. 2016ല്‍ പ്രിവ്യു ചടങ്ങിനിടെയാണ് സിദ്ദിഖ് ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചെന്ന് പറയുന്നു. സ്വന്തം മകള്‍ക്ക് ഇങ്ങനെയൊരു അവസ്ഥ വന്നാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നും നേരത്തെ ചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha
























