സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി... സ്ത്രീകളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണ് നൽകുന്നതെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി...

നിയമം എത്രയൊക്കെ ശക്തമാണെന്ന് പറഞ്ഞാലും സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ ഇപ്പോഴും നമ്മുടെ രാജ്യത്തിൻറെ പല ഭാഗത്തും നടന്നു കൊണ്ട് ഇരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് കൊൽക്കത്തയിലെ ഡോക്ടർ. ഇപ്പോഴിതാ അതിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് രംഗത്ത് വരികയാണ് ഇന്ത്യൻ പ്രധാനമന്ത്രി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണ് നൽകുന്നതെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയിലെ ജൽഗാവിൽ നടന്ന ലഖ്പതി ദീദി പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്, ബദ്ലാപൂർ സ്കൂൾ ലൈംഗികാതിക്രമക്കേസ്, അസമിലെ കൂട്ടബലാത്സംഗം തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് മാപ്പില്ല. കുറ്റവാളി ആരായാലും, അവരെ വെറുതെവിടില്ലെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. സ്ത്രീകൾക്കെതിരെ കുറ്റകൃത്യം ചെയ്യുന്നവർക്ക് അർഹിച്ച ശിക്ഷ നൽകുന്നതിനായി ഭാരതത്തിന്റെ നിയമസംഹിത കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, എഫ്ഐആർ ഫയൽ ചെയ്യുന്നില്ലെന്ന പരാതികൾ പോലുമുണ്ടായിരുന്നു. ഭാരതീയ ന്യായ സംഹിത കൊണ്ടുവരികയും രാജ്യത്ത് നിലനിന്നിരുന്ന നിയമങ്ങളിൽ നിരവധി ഭേദഗതികൾ വരുത്തുകയും കേന്ദ്രസർക്കാർ ചെയ്തിട്ടുണ്ട്. ഒരു സ്ത്രീക്ക് പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകാൻ താത്പര്യമില്ലെങ്കിൽ, അവൾക്ക് ഇ-എഫ്ഐആർ ഫയൽ ചെയ്യാവുന്നതാണ്. ഇ-എഫ്ഐആർ ആർക്കും തന്നെ മാറ്റാനോ തിരുത്താനോ കഴിയില്ലെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
https://www.facebook.com/Malayalivartha
























