തിരുവല്ലയില്‍ കൂടെ താമസിച്ചിരുന്ന യുവാവ് ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ ചവിട്ടി... ഗര്‍ഭസ്ഥ ശിശു മരിച്ചു, സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

തിരുവല്ലയില്‍ കൂടെ താമസിച്ചിരുന്ന യുവാവ് ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ ചവിട്ടി... ഗര്‍ഭസ്ഥ ശിശു മരിച്ചു, സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. തിരുവല്ല പൊടിയാടി കാരാത്ര കോളനിയില്‍ വിഷ്ണു ബിജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവമുണ്ടായത്.
കഴിഞ്ഞ ഒരു വര്‍ഷമായി കല്ലിശ്ശേരി സ്വദേശിനിയായ യുവതി വിഷ്ണുവിനൊപ്പമാണ് താമസിച്ചു വന്നിരുന്നത്.
നിയമപരമായി ഇവര്‍ വിവാഹം ചെയ്തിട്ടില്ലെന്ന് പൊലീസ് . കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ച് വിഷ്ണുവും യുവതിയും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് വിഷ്ണു യുവതിയെ തൊഴിച്ചു.
സംഭവത്തെ തുടര്‍ന്ന് ശക്തമായ വയറുവേദനയുണ്ടായതിനാല് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കാനിങ് നടത്തിയതോടെയാണ് അഞ്ച് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചതായി അറിയുന്നത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ഇന്നലെ ഉച്ചയോടെ പോലീസ് പിടികൂടി.
"
https://www.facebook.com/Malayalivartha
























