കണ്ണൂര്‍ തലശ്ശേരിയില്‍ ആംബുലന്‍സും ഫയര്‍ഫോഴ്സിന്റെ ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍ തലശ്ശേരിയില്‍ ആംബുലന്‍സും ഫയര്‍ഫോഴ്സിന്റെ ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ തലശ്ശേരിയില്‍ ഇന്നലെ രാത്രി 11 നാണ് അപകടംസംഭവിച്ചത്. ആംബുലന്‍സ് ഡ്രൈവറായ ഏഴാം കൊട്ടില് സ്വദേശി മിഥുനാണ് മരിച്ചത്.
പരിയാരത്തു നിന്നും മൃതദേഹവുമായി വരികയായിരുന്നു ആംബുലന്‍സ്. തലശ്ശേരി കുളം ബസാറിലേക്ക് തീയണക്കാനായി പോവുകയായിരുന്ന ഫയര്‍ഫോഴ്സിന്റെ ഫയര്‍എഞ്ചിനുമായാണ് കൂട്ടിയിടിച്ചത്..
ആംബുലന്‍സ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ ആംബുലന്‍സ് തകര്‍ന്ന നിലയിലാണ്. ഫയര്‍എഞ്ചിന്റെ മുന്‍ഭാഗത്തെ ചില്ല് ഉള്‍പ്പെടെ തകര്‍ന്നു. ആംബുലന്‍സിലുണ്ടായിരുന്ന മൃതദേഹം പിന്നീട് മറ്റൊരു ആംബുലന്‍സെത്തിച്ച് മാറ്റി.
"
https://www.facebook.com/Malayalivartha
























