നിറ കണ്ണുകളോടെ... തങ്ങളുടെ മകളെ രക്ഷിച്ച ആളെ കാണണമെന്ന് ആവശ്യം... സുഹൃത്തിനോടൊപ്പമെത്തിയ അഫ്സലിനെ മാതാപിതാക്കള്‍ സ്വീകരിച്ചത് നിറകണ്ണുകളോടെ...

നിറ കണ്ണുകളോടെ... തങ്ങളുടെ മകളെ രക്ഷിച്ച ആളെ കാണണമെന്ന് ആവശ്യം... സുഹൃത്തിനോടൊപ്പമെത്തിയ അഫ്സലിനെ മാതാപിതാക്കള്‍ സ്വീകരിച്ചത് നിറകണ്ണുകളോടെ... തീര്‍ത്താല്‍ തീരാത്ത നന്ദി പറഞ്ഞു സന്തോഷവും സ്നേഹവും അറിയിച്ച് നെയ്യാര്‍ ജലസംഭരണിയില്‍ വീണ പെണ്‍കുട്ടിയും മാതാപിതാക്കളും ബന്ധുക്കളും.
കാട്ടാക്കട നെയ്യാര്‍ മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം. ഇന്നലെ രാത്രി എട്ടര മണിയോടെ തങ്ങളുടെ മകളെ രക്ഷിച്ച ആളെ കാണണമെന്ന് ആവശ്യം അറിയിച്ചതോടെ ഓടിയെത്തി. മകളെ തിരികെ തന്നതിന് ദൈവത്തിന് ഒപ്പമാണ് അഫ്സല് എന്ന് ലക്ഷ്മിയും അമ്മ ഉദയശ്രീയും അച്ഛന് സുധീറും പറഞ്ഞു.
ശനിയാഴ്ച രാവിലെ നെയ്യാര്‍ ജലസംഭരണിയിലെ രണ്ടാം ചെറുപണക്ക് സമീപമാണ് 17 കാരിയായ പേയാട് ഭജനാമഠം വിമല നിവാസില്‍ വിദ്യാര്‍ഥിനിയുമായ ലക്ഷ്മി ബന്ധുക്കളായ 4 കുട്ടികള്‍ക്കൊപ്പം കുളിക്കുന്നതിനിടെ കാല്‍വെഴുതി വെള്ളത്തിലേക്ക് വീണത്. ഒപ്പമുണ്ടായിരുന്ന ചെറിയ കുട്ടി വീഴാന്‍ പോയപ്പോള്‍ കുട്ടിയെ പിടിച്ചു മാറ്റുന്നതിനിടെയാണ് ലക്ഷ്മി കാല്വ എഴുതി വെള്ളത്തിലേക്ക് പോയത്.ബന്ധുക്കളുടെയും അവിടെ കൂടി നിന്നവരുടെയും നിലവിളികേട്ട് ഈ സമയം അതുവഴി സുഹൃത്തിന്റെ ആശുപത്രി ആവശ്യത്തിനായി ബൈക്കില്‍ പോകുകയായിരുന്ന വാഹനം നിര്‍ത്തി സമ്പ്രനിയിലേക്ക് എടുത്തുചാടി ലക്ഷ്മിയെ കരക്ക് എത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























